താൾ:RAS 02 03-150dpi.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


--- 149 ---

സഞ്ചിതമായ അവലിനെ ഭക്ഷിച്ച് അഭൂതപൂർവ്വമായ സന്തപ്തിയെ അനുഭവിക്കുന്നതും, ഒടുവിൽ ദരിദ്രനായ തന്റെ സ്നേഹിതന് ഊഹാഗോചരമായ ഐശ്വര്യസമ്പത്തിനെ പ്രദാനം ചെയ്യുന്നതും, വിരക്തനും മോക്ഷാർത്ഥിയുമായ ആ ബ്രാഹ്മണന് ഇതെല്ലാം ആവശ്യപ്പെട്ടിട്ടല്ല, പിന്നയോ, ലോകത്തിൽ സ്ഥിരവും നിർവ്യാജവും ആയ സ്നേഹം, സ്ഥാനോല്ക്കർഷം, ഐശ്വര്യധോരണി മുതലായ തുച്ഛസംഗതികളെ അവലംബിച്ചല്ല സ്ഥിതിചെയ്യുന്നതെന്നുള്ള അനർഘതതത്വത്തേ ലോകങ്ങൾക്ക് ഉപദേശിക്കാൻ മാത്രമാകുന്നു. ദരിദ്രനായ സതീർത്ഥ്യനും അർത്ഥാപേക്ഷിയുമായ ദ്രോണനേ അപമാനിച്ച ദ്രുപദന്റെ ചരിത്രത്തോടുകൂടി ആലോചിക്കുമ്പോൾ ഈ കഥ സാരമായ ഉപദേശത്തേ ആണ്നൾകുന്നത്.

ഈ ഗാനകൃതിയുടെ കവി മീനച്ചാൽ താലൂക്കിൽ രാമപുരം എന്ന ദിക്കിലുണ്ടായിരുന്ന ഒരു വാര്യർ ആണ്. ഇദ്ദേഹത്തേ ഇപ്പോഴും രാമപുരത്തു വാര്യർഎന്നുതന്നെ പറഞ്ഞുവരുന്നു. ഇദ്ദേഹം വളരെ വിദ്വാനും എന്നാൽ വളരെ വിദ്വാന്മാരേപ്പോലെ വിദ്യയിൽ അലങ്കൃതനെങ്കിലും ദാരിദ്ര്യത്താൽ പീഡിതനും ആയിരുന്നുവത്രേ. ഇദ്ദേഹം ഈ വഞ്ചിപ്പാട്ടുണ്ടാക്കിയതിനേപ്പറ്റി മലയാള ഭാഷാചരിത്രത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.

"കാർത്തികതിരുനാൾ മഹാരാജാവ ൯൪൫ൽ വടക്കോട്ട എഴുന്നെള്ളിയിരുന്നസമയം വൈക്കത്ത് അല്പദിവസം എഴുന്നെള്ളി താമസിച്ചും എന്നും ഈ വർത്തമാനം വാര്യരുടെ ശിഷ്യരറിഞ്ഞ ഒരുവിധത്തിൽ വാര്യരേ പറഞ്ഞുസമ്മതിപ്പിച്ച് പത്തുശ്ലോകങ്ങളുണ്ടാക്കിച്ചുകൊണ്ട വയ്ക്കത്തേക്കു കൊണ്ടുപോകയും അവിടെ അടിയറവയ്പിക്കയുംചെയ്തു എന്നും ആൾ കുറേ യോഗ്യനുംവിദ്വാനും ആണെന്ന മഹാരാജാവ് ശ്ലോകങ്ങൾകൊണ്ട നിശ്ചയിച്ച ഭക്ഷണംകൊടുക്കുക്കുന്നതിന്ന ചട്ടംകെട്ടി എന്നും തിരികെ എഴുന്നെള്ളുന്ന സമയം വാര്യരു കടവിൽ ഹാജരുണ്ടായിരുന്നു എന്നും ബോട്ടിൽകൂടി കയറുന്നതിനു കല്പിക്കയും വാര്യർ അതിൽ കയറുകയും ചെയ്തു എന്നും അനന്തരം ഒരു വള്ളപ്പാട്ടുണ്ടാക്കി പാടുന്നതിനു ക
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/10&oldid=167485" എന്ന താളിൽനിന്ന് ശേഖരിച്ചത്