ല്പിച്ചുഎന്നും തൽക്ഷണം വേണ്ടതാകയാൽ വാര്യർ അല്പം ക്ഷീണിച്ചു എങ്കിലും പരമഭക്തനാകയാൽ പെരുന്തൃക്കോവിലപ്പനേ ദ്യാനിച്ചുകൊണ്ട് "കുചേലവൃത്തം" വള്ളപ്പാട്ടായിട്ട ആരംഭിച്ച് പാടിത്തുടങ്ങി എന്നും തിരുവനന്തപുരത്തെഴുന്നെള്ളിയതും കഥ അവസാനിച്ചതും ശരിയിട്ടിരുന്നുഎന്നും" ആണ്.
ഇതേപ്പറ്റികുറച്ചു പറയാനുള്ളതു പിന്നീട് പറഞ്ഞുകൊള്ളാം. ഏതായാലും തിരുവിതാംകൂർ മഹാരാജാവിന്റെ ആജ്ഞയേ അനുസരിച്ചാണ് ഈ കൃതിയെ കവിനിർമ്മിച്ചതെന്നുള്ളതിനു സംശയമില്ല. ഈ സംഗതിയേ അടിസ്ഥനമാക്കി ഒരു ഉപമാലങ്കാരരൂപത്തിലാകുന്നുകവിതന്റെ കഥാവിഷയത്തേ അവതരിപ്പിക്കുന്നത്.
വഞ്ചിപാലവൈരിയുടെ കൃപയ്ക്കിരപ്പൻ
വഞ്ചിതമായ്‌ചെന്നാവൂഞാനെന്നിച്ഛിച്ചു വാഴങ്കാലം
വഞ്ചിപ്പാട്ടുണ്ടാക്കേണമെന്നരുളിച്ചെയ്തു.
വേദശാസ്ത്രപുരാണേതിഹാസകാവ്യനാടകാദി
വേദികളായിരിക്കുന്നകവികളുടെ
മേദുരങ്ങളായ ഗദ്യപദ്യങ്ങളെ ശ്രവിക്കുന്ന
മേദിനീന്ദ്രനജ്ഞനോടാജ്ഞാപിച്ചതോർപ്പൂ
വാനവർക്കു നിറവോളമമൃതമർപ്പിച്ച ഭഗ
വാനുകുചേലകുചിപിടകമെന്നോണം
വാണീഗുണംകൊണ്ടാരേയും പ്രീണിപ്പിക്കും വഞ്ചിവജ്ര
പാണിക്കെൻപാട്ടിമ്പമാകാനടിതൊഴുന്നേൻ"
ഈവണ്ണം കഥാവിഷയത്തേ പ്രസ്താവിച്ചതിന്റെശേഷം കവി തിരുവനന്തപുരം പട്ടണത്തിന്റെ ശില്പവൈചിത്ര്യത്തേയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ അപദാനങ്ങളേയും പ്രശംസിപ്പാൻ തുടങ്ങുന്നു. തന്റെ സ്വാമിയും അന്നദാതാവുമായ മഹാരാജാവിലുള്ള ഭക്ത്യശയത്താലും സാക്ഷാൽ വീരപുരുഷനായ ആ രാജസിംഹന്റെ പരാക്രമങ്ങളെക്കണ്ടുണ്ടായ വിസ്മയാധിക്യത്താലും വിമൂഢനായിത്തീർന്ന് കവി അവിടുത്തേ മഹാവിഷ്ണുവി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |