താൾ:RAS 02 03-150dpi.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


---151---

ന്റെ ഒരു അവതാരമെന്നുതന്നെ കല്പിക്കുന്നു. എട്ടുവീട്ടിൽ പിള്ളമാർ മുതലായ "സ്വാമിദ്രോഹികടേവംശവിച്ഛേദം വരുത്തിയതും" ശ്രീപത്മനാഭക്ഷേത്രം പണികഴിപ്പിച്ചതും ഭദ്രദീപം മുതലായ പുണ്യാനുഷ്ഠാനങ്ങളെ സ്ഥാപിച്ചതും ഇങ്ങിനെ മാർത്താൺവർമ്മമഹാരാജാവിന്റെ രാജ്യഭാരത്തിൽ നടന്ന മുഖ്യസംഭവങ്ങളെല്ലാം ആദ്യന്തം രസകരമായവിധത്തിൽ സൂചിതങ്ങളായിരിക്കുന്നു. തിരുമനസ്സിലെ പുണ്യചേഷ്ടകളെക്കണ്ട് കവിയുടെ മനസ്സിൽ തിങ്ങുന്ന സന്തോഷം--

"മാർത്താണ്ഡമഹീപതീന്ദ്രൻ വെറുതേയോജയിക്കുന്നു
മാലോകരെമന്നരായാലീവണ്ണം വേണ്ടൂ"

എന്നുള്ള വാക്കുകളായി പുറത്തേക്കു പ്രസരിക്കുന്നു. സ്യാനന്ദൂര നഗരത്തിന്റെ ശില്പവൈശിഷ്ട്യം കണ്ടിട്ട കവിക്കുണ്ടാകുന്ന വിസ്മയവും അനല്പമാകുന്നു. മതിലകവും കൊട്ടാരവും സംബന്ധിച്ചുള്ള എല്ലാകെട്ടിടങ്ങളും സ്ഥലവും വളരെ ഭംഗിയായി വർണ്ണിക്കപ്പെട്ടിട്ടുണ്ട്. അനന്തരം കവി അനന്തപുരിയിൽ അനന്തതല്പശയനായ പത്മനാഭന്റെ ദശാവതാരങ്ങളെ സൂചിപ്പിക്കുകയും കൃഷ്ണാവതാരം മുതൽ കുചേലോപാഖ്യാനംവരേ ഉള്ള ഭാഗവതകഥയെ എത്രയും ചുരുക്കത്തിൽ വിവരിക്കുകയും ചെയ്യുന്നു. ഈ വിവരത്തിൽ ഒരു മനോധർമ്മം പ്രത്യക്ഷമായിക്കാണുന്നുണ്ട്. ശ്രീകൃഷ്ണന്റെ ഉല്കൃഷ്ടഗുണങ്ങളിൽവച്ച് പ്രസ്തുതമായ കുചേലോപാഖ്യാനത്തിൽ സർവ്വോപരിയായി പ്രകാശിക്കുന്നത് അദ്ദേഹത്തിന്റെ ഭക്തവാത്സല്യമാണല്ലൊ. സ്വാമിയുടെ ഈ ഭക്തവാത്സല്യം സർവ്വോപരി ആയി പ്രകാശിച്ചിട്ടുള്ളത പാണ്ഡവന്മാർ വിഷയമാണെന്നുള്ളതിന് സംശയമില്ല. അതിനാൽ "പാണ്ഡവന്മാരിൽ പക്ഷപാതി"യായ ഭഗവാൻ അവർക്കവേണ്ടി ചെയ്തിട്ടുള്ള സഹായ്യങ്ങളെ കവി ഒരുവിധം സവിസ്തരമായി വായനക്കാരുടെ മനസ്സിനെ ഭക്തികൊണ്ട അലിയിക്കുന്ന വിധത്തിൽ വിവരിക്കുന്നു. ഇതിന ഉദാഹരണമായി ചില വരികളെ ഇവിടെ എഴുതുന്നു.

"ധർമ്മപുത്രരുടെ കാര്യക്കാരനോ കാരണമർത്യൻ

ധർമ്മദൈവമോ ദൂതനോ ഞാനറിഞ്ഞില്ല.


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/12&oldid=167487" എന്ന താളിൽനിന്ന് ശേഖരിച്ചത്