ൽ നിസ്സാരമാണെന്നു പറയേണ. ബ്രഹ്മാവിനുള്ള ആയുസ്സിന്റെ അവസ്ഥയാലോചിച്ചാൽ എഴുപത്തൊന്നു ചതുർയുഗം മാത്രം ജീവിച്ചിരിക്കുന്ന ഒരു മനുവിന്റെ ആയുസ്സ് അതിലും വളരെ നിസ്സാരമെന്നല്ലേ വിചാരിപ്പാൻ തരമുള്ളൂ. ഇങ്ങിനെ നോക്കുമ്പോൾ എത്രയോചുരുങ്ങിയ കാലമായിത്തോന്നുന്ന ഒരു നൂറു മനുഷ്യസംവത്സരമാണ് ഒരു മനുഷ്യന്റെ പരമായുസ്സ്. അതുപോലെതന്നെ, അല്ലയോ കേരളീയരേ! അനേകകോടി ബ്രഹ്മാണ്ഡങ്ങളുള്ളതിൽ ഒരു ബ്രഹ്മാണ്ഡത്തിൽ ചുരുങ്ങിയ ഒരുഭാഗമായ ഭൂമിയുടെ ഖണ്ഡങ്ങളിൽ ചെറിയ ഖണ്ഡമായ ഭാരതഖണ്ഡത്തിൽ ചെറുതായ ഒരു ജില്ലയിലോ സംസ്ഥാനത്തിലെ എവിടെയോ ഒരു താലൂക്കിൽ ഏതോ ഒരു ദേശത്തിന്റെ ഒരു കോണിലുള്ള ഒരു ഭവനത്തിലാണ നാം ജനിച്ചുവളർന്നത്.
ഇത്രവളരെ ചുരുങ്ങിയ ഒരു കാലത്തിന്റെയും സ്ഥലത്തിന്റെയും അകത്ത് ഉദ്ഭവിച്ചു നശിക്കുന്നവനായ ഒരു മനുഷ്യന്ന് അഹംഭാവം കാണിച്ചു ഞെളിയുന്നതിന്ന് വല്ലതും കാരണമുണ്ടെങ്കിൽ അതു വലുതായ മൗഢ്യത്തിന്റെ തള്ളിച്ചയാണെന്നല്ലാതെ മറ്റെന്താണ് പറയുവാനുള്ളത്.
ചിറ്റൂർ വരവൂരെ ശാമുമേനോൻ.
വഞ്ചിപ്പാട്ട്.
വഞ്ചികളി അല്ലെങ്കിൽ വള്ളംകളി തിരുവിതാംകൂറിലെ നായന്മാരുടെ പ്രിയതമമായ ഒരു വിനോദവും ആഹ്ലാദഭരിതമായ ഒരു വ്യായാമവും ആകുന്നു. വിസ്തൃങ്ങളായ തടാകങ്ങളെക്കൊണ്ടും, രമണീയങ്ങളായ നദികളെക്കൊണ്ടും സർവ്വത്രവ്യാകീർണ്ണമായ ഈ രാജ്യത്തിൽ ഈ വിനോദത്തിന് ഇത്ര പ്രചാരവും പുഷ്ടിയും സിദ്ധിച്ചത് ആശ്ചര്യമല്ലൊ. നേരേ മറിച്ച ഈ നാട്ടിൽ വള്ളംകളി ഇല്ലായിരുന്നുഎങ്കിൽ അത് നാട്ടുകാർക്ക് ലജ്ജാവഹ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |