താൾ:RAS 02 03-150dpi.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---146---

ളമഹാസംഭാവമുണ്ടെങ്കിലും വിളങ്ങാഗുരുത്വം"എന്നുള്ളത് ഒരിക്കലും മറക്കത്തക്കതല്ല.

ഇങ്ങിനെ പലവർഗ്ഗക്കാരെയും അഹംഭാവം, അഹങ്കാരം, ഗർവ്വം എന്നും മറ്റും പലേനാമങ്ങളുള്ള "ഞാനൊന്നേനാന്നു" എന്നുള്ള ഭൂതം ബാധിക്കാതിരുന്നിട്ടില്ല. ഈ ഭൂതം ബാധിച്ചാൽ ഓരോവർഗ്ഗക്കാരും കാണിക്കുന്ന ഗോഷ്ഠി ഓരോവിധത്തിലായിരിക്കും. അതെല്ലാം ഇവിടെ വിസ്തരിച്ച സമയം കളയുന്നില്ല. ഏതുവിധമായിരുന്നാലും ഈ ഭൂതം ബാധിക്കാതെ കഴിഞ്ഞുകൂടുന്നത് മഹാഭാഗ്യവും ഈ ഭൂതം ബാധിക്കുന്നത് വലുതായ നാശത്തിന് ഹേതുവും ആണെന്ന് മഹാത്മാക്കളെല്ലാവരും ഒരുപോലെ സമ്മതിക്കുന്നതാകയാൽ ഈ ബാധകൂടാതിരിക്കുവാൻ എല്ലാവരും സർവ്വഥാ ശ്രമിക്കേണ്ടതാണ്.

"ഞാനൊന്നേനന്നു" ഇതിൽ ഏതക്ഷരമാണ് ശൂന്യമല്ലാത്തത്. ഇങ്ങിനെ സർവ്വശൂന്യമായ ഈ ഭൂതം ബാധിച്ചിട്ടുള്ളവന്റെ അവസ്ഥയും സർവ്വശൂന്യംതന്നെയാണെന്ന് വിശേഷിച്ച പറയേണമെന്നുണ്ടൊ?

എന്തിനധികംപറയുന്നു യഥാർത്ഥത്തിൽ യോഗ്യൻതന്നെയാണെങ്കിൽ അവർക്ക നാശകരമായ ഈ ഒരു ഭാവം ലേശംപോലും ഉണ്ടാകുന്നതല്ല. "മന്ദഃകവിയശഃപ്രാർത്ഥീ ഗമിഷ്യാമ്യപഹാസ്യതാം" എന്ന മഹാത്മാവും മഹാകവിയുമായ ശ്രീകാളിദാസനും "പാദജനജ്ഞാനിനാ മാദ്യനായുള്ളോരു ഞാൻ" എന്നും മറ്റും മഹാനായ തുഞ്ചത്തെഴുത്തച്ഛനും പറഞ്ഞിട്ടുള്ളതിനെ ആലോചിച്ചാൽ "നിറകുടം തുളുമ്പില്ലെ"ന്നുള്ള വാക്യം വളരെ വാസ്തവമായിട്ടുള്ളതാണെന്ന് എളുപ്പത്തിൽ തിർച്ചപ്പെടുത്തുവാൻ കഴിയുന്നതാണ്.

ഒന്നുകൂടി ആലോചിച്ചുനോക്കുക. രണ്ടായിരം ചതുർയുഗം തികഞ്ഞാൽ ഒരുദിവസവും, അങ്ങിനെ മുപ്പതു ദിവസം കൂടിയത് ഒരുമാസവും, അങ്ങിനെ പന്ത്രണ്ടുമാസം കൂടിയത് ഒരു സംവത്സരവും, അങ്ങിനെയുള്ള നൂറു സംവത്സരം ആയുഷ്കാലവും, ആയ ബ്രഹ്മാവിന്റെ ആയുസ്സു, കാലത്തിന്റെ അനന്തത്വം ആലോചിച്ചാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/7&oldid=167550" എന്ന താളിൽനിന്ന് ശേഖരിച്ചത്