താൾ:RAS 02 03-150dpi.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


---190---
നാഗാനന്ദം

വൃദ്ധ-- ഭഗവതിയായ ഗൗരിയുടെ പ്രസാദത്താൽ.ഷവീ‍ ജീമൂതവാ-- (ഗൗരിയേ കണ്ടിട്ട് തൊഴുതുകൊണ്ട്) ആശ്ചര്യം! അമോഘദർശനനയായ ഭഗവതിയോ?

നമിക്കുവോർമാലതുനീക്കിയിഛാ
ക്രമത്തിലേറും വരാമകുവേളേ!
നമിച്ചിടുന്നേൻ ചരണംശരണ്യേ!
സമസ്തവിദ്യാധരവന്ദിതേ!തേ || (൧൧൩)

(എന്ന്ഗൗരിയുടെ കാൽക്കൽ വീഴുന്നു)
(എല്ലാവരും മേല്പോട്ടു നോക്കുന്നു)

ജീമൂതകേ-- എന്ത്! കാറില്ലാതേകണ്ട് മഴപെയ്യുന്നുവോ ? ഭഗവതി! ഇതെന്താണ് ?

ഗൗരി-- രാജാവേ ! പശ്ചാത്താപത്തോടു കൂടിയ ഗരുഡൻ ജീമൂതവാഹനനേയു അസ്ഥിമാത്രാവശേഷന്മാരായ സർപ്പങ്ങളേയും ജീവിപ്പിക്കുന്നതിന്നായി ദേവലോകത്തിൽ നിന്ന്അമൃതവർഷം ചെയ്തതാണ് ഇത്. (വിരൽകൊണ്ടു ചൂണ്ടക്കാണിച്ച്) ഇതാ അങ്ങകാണുന്നില്ലേ?

നന്നായ്‌വന്നൊത്തമെയ്യുംനവമണിരുചിയാൽ

ദ്ദീപ്രമാം മൗലിയും ചേർ
ന്നോന്നായ്പീയൂഷലോഭാൽ പൃഥിവിയധികമാ
ലേഹനംചെയ്തുകൊണ്ട്
ഇന്നീസ്സർപ്പേന്ദ്രസംഘം മലയഗിരസരി
ദ്വാരിപുരങ്ങൾ പോലെ
മാന്ദ്യംവിട്ടുംവളഞ്ഞുള്ളൊരുഗതികളോടും

വാർദ്ധിയിൽച്ചേർന്നിടുന്നു || ൧൧൪

(ജീമൂതവാഹനനോടായിട്ട്) വത്സ! ജീമൂതവാഹന! ഭവാൻ പ്രാണദാനത്തിന്ന്മാത്രം അർഹനായ ആളല്ല. അതിനാൽ ഇതാവേറേ ഒരു പ്രസാദവും കൂടി ഇരിക്കട്ടേ.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/51&oldid=167530" എന്ന താളിൽനിന്ന് ശേഖരിച്ചത്