താൾ:RAS 02 03-150dpi.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


---189---
അഞ്ചാമങ്കം

ജീമൂതകേ-- കഷ്ടം! കഷ്ടം!
ഉഷ്ണീഷംമുടിതന്നി,ലൂർണ്ണപുരികങ്ങൾക്കുള്ളി,ലബ്ജോപമം
കണ്ണാച്ചക്രമൊടൊത്തകൈമൃഗപതിയ്ക്കൊക്കുന്നവക്ഷസ്ഥലം|
ഈവമ്പൊക്കെയിരിക്കെയിന്നിഹകഥാഹാവത്സ!മൽദുഷ്കൃതാൽ
നീവിദ്യാധരചക്രവർത്തിപദമിന്നേൽക്കാതെപോകുന്നതു|| (൧൧൨)

ദേവി! എന്തിനിനിയും നിലവിളിക്കുന്നു ? എണീക്കു നമുക്ക് ചിതയിൽ പ്രവേശിക്കാം.

(എല്ലാവരും എണീക്കുന്നു)

മലയ-- (കൈകൂപ്പി മേൽപ്പോട്ടുനോക്കിക്കൊണ്ട്) ഭഗവതി ഗൗരി!"വിദ്യാധര ചക്രവർത്തിനിന്റെ ഭർത്താവായിരിക്കു"മെന്ന ഇവിടുന്ന അരുളിച്ചെയ്കയുണ്ടായി. എന്നാൽ മന്ദഭാഗ്യയായ ഞാൻ നിമിത്തം ഇവിടുന്ന് അയഥാർത്ഥവാദിനിയായി തീർന്നിരിക്കുന്നു.

(അനന്തരം സംഭ്രമത്തോടുകൂടി ഗൗരിപ്രവേശിക്കുന്നു)

ഗൗരി-- ജീമൂതകേതു മഹാരാജാവേ! സാഹസം പ്രവൃത്തിക്കരുത്.
ജീമൂതകേ-- ആശ്ചര്യം! അമോഘദർശനനയായ ഗൗരിയോ?
ഗൗരി-- (മലയവതിയോടായിട്ട) വത്സേ! ഞാൻ അയഥാർത്ഥവാദിനിയായിത്തീരുമോ?

നായകന്റെ അടുത്തുചെന്ന് കിണ്ടിയിൽനിന്ന് വെള്ളം എടുത്തു തളിച്ചിട്ട്)

ജീവൻകളഞ്ഞുമുലകിന്നുപകാരമേവം
ജീവൽപ്രമോദമൊടു ചെയ്‌വൊരുനിന്റെപേരിൽ!
ജീമൂതവാഹന! പരംപരിതുഷ്ടയായ് ഞാൻ
ജീവിക്ക നീജവമോടെൻ പ്രിയമേറുമുണ്ണി!

ജീവൃമൂതവാഹനൻ-- (എണീക്കുന്നു)
ജീമൂതകേതു- (സന്തോഷത്തോടുകൂടി) ദേവീ! ഭവതി ഭാഗ്യത്താൽ വർദ്ധിക്കുന്നു. ഉണ്ണി വീണ്ടും ജീവിച്ചല്ലോ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/50&oldid=167529" എന്ന താളിൽനിന്ന് ശേഖരിച്ചത്