താൾ:RAS 02 03-150dpi.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---188---
നാഗാനന്ദം

ഗരു-- (സന്തോഷത്തോടുകൂടി വിചാരം) ഹെയ്! അമൃതിന്റെകഥയാൽ നല്ല ഓർമ്മയുണ്ടായി. ഇപ്പോൾ ഞാൻ എന്റെ ദുര്യശ്ശസ്സ തീരെ നശിച്ചതായി വിചാരിക്കുന്നു. വേഗത്തിൽ ചെന്ന് ദേവേന്ദ്രനോട് ജീമൂതവാഹനനേ എന്നുവേണ്ട പൂർവ്വഭക്ഷിതന്മാരായി അസ്ഥീമാത്രാശേഷന്മാരായ ഈ സർപ്പാധിപന്മാരെയും ജീവിപ്പിച്ചുകളയാം. അപേക്ഷച്ചിട്ട അദ്ദേഹം തരാതിരിക്കുന്നതായാൽ ഞാൻ

പക്ഷത്താലബ്ധിമാറ്റിപവനനെയുരുവേ

ഗേനപായിച്ചുപന്ത്ര
ണ്ടകന്മാരോടു മഗ്നിക്കഥാദൃഗനലദാ
ഹേനമോഹം വരുത്തി |
കൊത്തീട്ടിന്ദ്രന്റെ വജ്രം ധനദഗദയുമാ
ക്കാലദണ്ഡും തകർത്താ
ദിത്ത്യൗഘത്തേജ്ജയിച്ചിട്ടമ‍ൃതുമഴപൊഴി

ച്ചീടുവൻധാടിയോടേ || (൧൧൧)

എന്നാൽ പോവുകതന്നേ. (എന്ന ആടോപത്തോടുകൂടി ചുറ്റിനടന്ന് പോയി)
ജീമൂതകേ-- വത്സശംഖചൂഡ! ഇനിയും നാം എന്തിനേ കാത്ത നില്ക്കുന്നു ? വിറകകൊണ്ടുവന്ന് എന്റെ പുത്രന്ന് വേണ്ട ഒരു ചിത ഉണ്ടാക്കൂ! ഞങ്ങളും അയാളേ അനുഗമിക്കുക തന്നെയാണ്.
വൃദ്ധ-- മകനേ! വേഗം തെയ്യാറാക്കു! നിന്റെ ഭ്രാതാവ് ഞങ്ങളെ പിരി‍ഞ്ഞിട്ട ദുഃഖിച്ചിരിക്കുകയാണ്.
ശംഖ-- (കണ്ണീരോടു കൂടി) ഗുരുക്കന്മാരുടെ കൽപ്പനപോലെ . എന്നാൽ ഞാൻ നിങ്ങളുടെ ഒക്കെമുമ്പിൽ ഗമിപ്പാനാണ് തിർച്ചയാക്കിയിരിക്കുന്നത്. (എണീറ്റ് ചിതഉണ്ടാക്കീട്ട്) താത! അമ്മേ! ഇതാചിത തയാറായി.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/49&oldid=167527" എന്ന താളിൽനിന്ന് ശേഖരിച്ചത്