താൾ:RAS 02 03-150dpi.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


---191---
അഞ്ചാമങ്കം

അന്തത്തിൽ ചുമൽ കൊണ്ടുല‍ഞ്ഞ കനകാബ്ജപ്പൂമ്പോടിപ്പൂരമാർ
ന്നിന്നെന്മാനസജാതമായ് ശുചിയതായിപ്പോൾതെയാറുള്ളതാം
തന്നിഷ്ടപ്പടി തീർത്ത പൊൻകുടമതിൽച്ചേർത്തോരുനീരാടിഞാൻ
നിന്നെപ്രീതിയൊടിന്നു ചെയ്യുവാനിതാവിദ്യാധരാദ്ധ്യക്ഷനായ് ||

ഇനിയും

കനകരുചിരചക്രം നല്ല നല്ക്കൊമ്പനാമീ
ക്കളരുചികരിവീരൻ, ശ്യമമാമശ്വരത്നം |
മലയവതിയിതെല്ലാം രത്നജാതങ്ങളങ്ങ
ക്കലിവൊടു മിഹതന്നേൻ കാണ്കഹേചക്രവർത്തിൻ || (൧൧൬)

അതിന്നും പുറമേ ഇതാ:

എല്ലാവരും ദർശിച്ചാലും ! മതംഗൻ തുടങ്ങിയുള്ള വിദ്യാധരപതികൾ ശരൽക്കാലത്തിലേ ചന്ദ്രനേപോലേ ധവളങ്ങളായ ചാമരങ്ങൾ കയ്യിലെടുത്തുകൊണ്ടും ഭക്തിയാൽ പൂർവ്വകായത്തെ നമിച്ചുകൊണ്ടും അഭിവാദ്യം ചെയ്കയും നമസ്കരിക്കുകയും ചെയ്യുന്നു. അതുകൊണ്ട പറയൂ ! ഇനി ഞാൻ അങ്ങക്ക എന്ത് ഇഷ്ടമാണ ചെയ്യേണ്ടത്.
ജീമൂതവാ-- ഇതിലും അധികമായി എന്തിഷ്ടമാണുള്ളത്.

രക്ഷിച്ചൂശംഖചൂഡന്നുടൽ ഗരുഡനിൽനി
ന്നിട്ടു, താർക്ഷ്യന്നടക്കം
ശിക്ഷിച്ചുണ്ടാക്കി, മുൻതിന്നൊരുഭുജഗവരർ
ക്കൊക്കെയുണ്ടാക്കിജീവൻ |
രക്ഷപ്പെട്ടൂ മരിക്കാതിഹ ഗുരുജനമെൻ
പ്രാണലാഭാൽ, സമക്ഷം :
വീക്ഷിച്ചുദേവി! ഞാനങ്ങയെ യിനിയുമിനി
ക്കർത്ഥ്യമെന്തർത്ഥമുള്ളൂ || (൧൧൭)


എന്നാലും ഇതിരിക്കട്ടേ (ഭരതവാക്യം.)


</poem>
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/52&oldid=167531" എന്ന താളിൽനിന്ന് ശേഖരിച്ചത്