താൾ:RAS 02 03-150dpi.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


               -185-

ദോഷനിവഹങ്ങളുടെ അവതാരമൂർത്തികളും ഢീക്കടിച്ച ദീപാളികളിക്കുന്നതിൽ അസാമാന്യതൃപ്തരും ആയിരുന്നു അന്നത്തെ മിക്ക സായ്പന്മാരും. ഇങ്ങിനെ അവർക്കുണ്ടായിരുന്ന ദുശ്ശീലങ്ങളും ദുർന്നടപ്പൂകളും അല്പം ഭേദം വരുത്തിയത് വർത്തമാനക്കടലാസ്സുകളാണെന്ന് ആലോചിച്ചാൽ അറിയാവുന്നതാകുന്നു. മനോഭെദകങ്ങളും പരിഹാസപരിപൂർണ്ണങ്ങളുമായ ഉപന്യാസങ്ങൾ കണ്ടാൽ ആരുടെയാണു മനസ്സിളകാത്തത്? വിശേഷിച്ച് അഡിസൻ,സ്റ്റീൽ,സ്വിഫ്ട്ട്,ഝോൺസൺ, ഗോൾഡ്സ്മിത്ത്, താക്കറെ മുതലായ അന്നത്തെ ലേഖക ശിരോമണികളുടെ തുവ്വലിന്റെ മുന ശുദ്ധം ശിലപ്രായന്മാരുടെ ഹൃദയത്തിൽകൂടി തറക്കാതിരുന്നിട്ടില്ല. പരമരസികന്മാരായ അന്നത്തെ ഇംഗ്ലീഷുലേഖകന്മാർക്ക് മനുഷ്യരുടെയല്ല മൃഗങ്ങളുടേയുംകൂടി പ്രകൃതി നന്നാക്കുവാൻ കഴിയുമായിരുന്നു. ഇവരെപ്പോലെയുള്ള ചില 'വീരകേസരികൾ'അതിൽപ്പിന്നെയും ഉണ്ടായിട്ടുണ്ട്. ഇപ്പൊഴും ഇല്ലെന്നില്ല.ലേഖകന്മാരുടെ പ്രാപ്തിയിലാകുന്നു ജനങ്ങളുടെ അഭിവൃദ്ധിയും കാണുന്നത്. നമ്മുടെ മലയാളമാസികകളിലാകട്ടെ പത്രങ്ങളിലാകട്ടെ എഴുതുന്ന അനവധി ലേഖകന്മാരുടെ യോഗ്യത ഞാൻ പറയാതെ അവരുടെ ലേഖനങ്ങളിൽനിന്നു തന്നെ ഗ്രഹിപ്പാൻ കഴിയുന്നതാണല്ലോ.'ചുക്കിന്ന് വില കയറിയിരിക്കുന്നു.കാലം ചീത്തയാണു.മഴ പെയ്യാറില്ല.പഞ്ചസാര മധുരിക്കും' എന്നും മറ്റും എഴുതിനിറച്ച ലേഖനങ്ങൾ വായിച്ചാൽ ആർക്കാണു തലവേദനയുണ്ടാകാത്തത്? അതുകൊണ്ട് ലേഖകന്മാർ വളരെ യോഗ്യന്മാരായിരിക്കയും അവരുടേ ലേഖനത്തിന്റെ യോഗ്യതയെ അറിയത്തക്ക യോഗ്യതയുള്ളവർ പത്രാധിപന്മാരായിരിക്കുകയും, ചെയ്താൽ നമ്മുടെ പത്രങ്ങൾക്കും മാസികകൾക്കും,ഇംഗ്ലീഷ് പത്രങ്ങളോടും മാസികകളോടും ഏകദേശ സാമ്യം ലഭിക്കയും, പത്രവായനക്കാരെയെന്നല്ല.നാട്ടുകാരെ എല്ലാം പരിഷ്കരിച്ച് സദ്വൃത്തനിരതന്മാരാക്കുകയും, മലയാളഭാഷക്ക് ഒരു നല്ല പദവി ലഭിക്കുകയും ചെയ്യുമെന്നതിന്ന് രണ്ടു പക്ഷമില്ല.

                  ചൂണ്ടയിൽ സി. രാഘവപ്പുതുവാൾ.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/46&oldid=167524" എന്ന താളിൽനിന്ന് ശേഖരിച്ചത്