താൾ:RAS 02 03-150dpi.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-186-

                            നാഗാനന്ദം
           പതീന്ദ്രനാപ്പരുഷമായൊരു കൊക്കുകൊണ്ടു
           കൊത്തിത്തുലച്ചു തവചാരുശരീരമെന്നായ്
           ഓർത്തോർത്തുഹന്ത പരമായവരങ്ങുമൂല
           മത്യാർത്തിപൂണ്ടു മരുവീടുകയാണുനൂനം!!      (൧0൮) 

വൃദ്ധ--(കണ്ണീരോടുകൂടി)ഗരുഡന്റെ മുഖത്തിങ്കൽ പതിതനായിട്ടും അക്ഷതശരീരനായിട്ടുതന്നെ തന്റെ പുത്രന്റെ മുഖം കാൺമാൻ സംഗതിവന്ന ആ അമ്മ ഭാഗ്യവതിതന്നേ.

ശംഖ--അമ്മേ! കുമാരൻ സ്വസ്ഥനായിതീർന്നാൽ ഇത് വാസ്തവം തന്നെ.

ജീമൂതവാ--(വേദനനടിച്ചുകൊണ്ട്)ഹാഹാ! പരാർത്ഥസംപാദനത്തിലുള്ള അത്യൗത്സുക്യം കൊണ്ട് ഇത്രനേരവും അറിയാതെ കഴിഞ്ഞു.ഇപ്പോൾ ഇതാമർമ്മം ഭേദിക്കുന്ന വേദനകൾ എന്നെ ഉപദ്രവിപ്പാൻ തുടങ്ങിയിരിക്കുന്നു.(മരണാവസ്ഥ നടിക്കുന്നു).

ജീമൂതകേ--(സംഭ്രമത്തോടുകൂടി) ഉണ്ണി:മകനെ!നിയ്യെന്താണിങ്ങിനെ ചെയ്യുത്?

വൃദ്ധ-- അയ്യോ! എന്താണാവൊ ഇങ്ങിനെ പറയുന്നത്.(മാറത്തടിച്ചുകൊണ്ട്)രക്ഷിക്കണേ!രക്ഷിക്കണേ!ഇതാ എന്റെ പുത്രൻ അത്യാപത്തിൽ അകപ്പെടുന്നു.

മലയ--ആര്യപുത്ര!എന്നോടുകൂടാതെ പോകുന്നത് അങ്ങക്ക് യുക്തമല്ല.

ജീമൂ--(കൈകൂപ്പുവാൻ ഭാവിച്ചുകൊണ്ട്)ശംഖചൂഡ!എന്റെ കൈകൾ ഒന്ന് യോജിപ്പിക്കൂ!

ശംഖ--(അപ്രകാരം ചെയ്തുകൊണ്ട്)കഷ്ടം!ലോകം അനാഥമായി.

ജീമൂ--(കണ്ണ് കുറഞ്ഞൊന്ന് മിഴിച്ച് മാതാപിതാക്കന്മാരെ നോക്കിക്കൊണ്ട്)അഛ! അമ്മേ! ഇത് എന്റെ അന്ത്യമായ നമസ്കാരമാണു. എന്തെന്നാൽ.

         ചൈതന്യം ഗതമായൊരീയവയവം ചെറ്റും ചലിക്കുന്നതി 
         ല്ലേതും കേൾക്കുവതില്ലഹോ ചെവികൾമേ സുവ്യക്തമാമുക്തിയും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/47&oldid=167525" എന്ന താളിൽനിന്ന് ശേഖരിച്ചത്