താൾ:RAS 02 03-150dpi.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-184- മലയാളത്തിൽ ഇംഗ്ലീഷിലുള്ളതുപോലെ നോവൽ മുതലായ ഗദ്യപുസ്തകങ്ങൾ ധാരാളമില്ലാത്തതു കൊണ്ട് ഭാഷക്കുള്ള ന്യൂനത ഇത്രയെന്ന് അറികയാൽ ചില മാസികകളിൽ ചില നോവലുകളും മറ്റുസരസ ഗദ്യങ്ങളും പ്രസിദ്ധപ്പെടുത്തിവരുന്നത് അത്യുത്തമവും ഉചിതവുമാകുന്നു.ഇംഗ്ലീഷ് ഭാഷയിൽതന്നെ നോവൽ എന്നൊരുവിധം ഗദ്യങ്ങൾ പുറപ്പെടുവാൻ ഇംഗ്ലീഷ് മാസികകളാകുന്നു കാരണമായത്, എന്ന് ചരിത്രത്തിൽ പറയുന്നുണ്ട്. വർത്തമാനപത്രങ്ങളിലും മാസികകളിലും ചില പുതിയ രീതിയായ സംഭാഷണങ്ങളും കഥകളും ആദ്യം പ്രസിദ്ധപ്പെടുത്തി വരികയും അവയെ വായിച്ച് ജനങ്ങൾക്ക് രസം തോന്നുകയാൽ സ്കോട്ട് മുതലായവർ നോവൽ എന്നൊരുവിധം പുതിയ പുസ്തകങ്ങൾ എഴുതിത്തുടങ്ങുകയും ചെയ്തു.oരo വിധം തന്നെയാണു എല്ലാ ഭാഷകളിലും സാധാരണ നോവലിന്റെ ഉല്പത്തി എന്നുപറയാം. എന്നാൽ ദുർല്ലഭം ചില ഭാഷകളിൽ നോവലുണ്ടാവുന്നത് മറ്റു ഭാഷകളിൽ നിന്ന് തർജ്ജമപ്പെടുത്തീട്ടും ആയേക്കാം. മലയാളത്തിലും നമ്മുടെ മാസികകളുടെ ശ്രമത്താൽ ഇംഗ്ലീഷിലെന്നപോലെ കാലക്രമേണ നോവൽ മുതലായവ പലെവിധ ഗദ്യപുസ്തകങ്ങൾ വർദ്ധിച്ചുവരുവാൻ ദൈവം കടാക്ഷിക്കട്ടെ.

അവസാനം ആലോചിപ്പാനുള്ളത് ഏതുവിധമായാൽ നമ്മുടെ പത്രങ്ങൾക്കും മാസികകൾക്കും അഭിവൃദ്ധിയുണ്ടാവുമെന്നാ കുന്നു. ഇംഗ്ലീഷ് പത്രങ്ങളുടെ ആദ്യകാലമായ പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ല്ലീഷുകാരുടെ സ്ഥിതി എന്തായിരുന്നു? അവരുടെ ഇടയിൽ അന്നുണ്ടായിരുന്ന ദുർന്നടപ്പുകളും--ഇപ്പോഴും അവർ കുറ്റംതീർന്ന് ആശാന്മാരായിഎന്ന് ഞാൻ പറയുന്നില്ല.അന്നത്തേക്കാൾ ഭേദം എന്നേയുള്ളൂ--സദാ ക്ലബ്ബിലും നാടകപ്പുരയിലും ആയി കാലംകഴിച്ചിരുന്ന സായ്പന്മാരുടെ ദുർവൃത്തിയും വിചാരിച്ചാൽ ബഹു ലജ്ജാവഹംതന്നെ. ഐഹികവിഷയങ്ങളിൽ ഭ്രമിച്ചു മുങ്ങിയവരും പരിഹാസം,പുച്ഛം, ആത്മപ്രശംസ മുതലായ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/45&oldid=167523" എന്ന താളിൽനിന്ന് ശേഖരിച്ചത്