താൾ:RAS 02 03-150dpi.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                  -183-

പത്രരംഗത്തിലാണു എല്ലാവർക്കും ഒത്തോരുമിച്ച് അഭിനയം ചെയ് വാൻ സുലഭമായി സാധിക്കുക.oരo ഉദ്ദേശം അധികം ഇംഗ്ലീഷ് പത്രങ്ങൾക്കല്ലയോ സാധിക്കുന്നത്? ഇന്ത്യയിൽ എന്നല്ല ലോകത്തിൽ മിക്കപ്രദേശങ്ങളിലും പടർന്നു പിടിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധപ്പെടുത്തിയ പത്രങ്ങൾ നാനാമാനുഷവംശശാഖയുടേയും ഇടയിൽ സഞ്ചരിപ്പാനും തങ്ങളിൽ പ്രതിപത്തി തോന്നിപ്പാനും കഴിയുമല്ലോ. എന്നാൽ മലയാളത്തിൽ മാത്രം സഞ്ചരിച്ച് തദ്ദേശവാസികളേ ഏകയോഗ ക്ഷേമക്കാരാക്കിത്തീർക്കെണ്ട തിന്ന് മാത്രമാകുന്നു മലയാള പത്രങ്ങളേ നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ട് ഇംഗ്ലീഷുപത്രങ്ങൾ അവയുടെ പ്രവൃത്തി ചെയ്യുന്ന പോലെ നമ്മുടെ പത്രങ്ങൾ അവയുടെ പ്രവൃത്തി ചെയ്താൽ മതിയായിരുന്നു.പിന്നെ അവക്ക് ന്യൂനതയുണ്ടെന്ന് പറഞ്ഞുകൂടാ.

മലയാള പത്രങ്ങൾ വെണ്ടതുപോലെ നടത്തിയാൽ മലയാളത്തിൽ മലയാളപത്രങ്ങൾക്ക് മാന്യസ്ഥാനം കൊടുക്കേണ്ടി വരില്ലയോ എന്നുകൂടി ഞാൻ ശങ്കിക്കുന്നു. നാട്ടുവർത്തമാനങ്ങൾ അറിയിക്കേണ്ടുന്ന സാമർത്ഥ്യം രണ്ടിന്നും ഒരു പോലെയാണല്ലോ. ഇംഗ്ലീഷറിയാത്ത നമ്മുടെ നാട്ടുകാരെക്കൂടി മലയാള പത്രങ്ങൾക്ക് വർത്തമാനങ്ങൾ ധരിപ്പിപ്പാൻ കഴിയില്ലെ?

ഇവിടങ്ങളിൽക്കാണുന്ന മാസികകളിൽ ഗവർമ്മെണ്ട് വിഷയങ്ങൾ ഒന്നും പ്രതിപാദിക്കാറില്ലെന്ന് ഞാൻ പറഞ്ഞുവല്ലോ. അതുകൊണ്ട് ഇവയെക്കൊണ്ടുള്ള ഉപയോഗം ജനങ്ങൾക്ക് ഗവർമ്മേണ്ടിനെപ്പറ്റി വല്ലതും അറിവു കൊടുക്കേണമെന്നല്ലെന്നും ഭാഷയെ പരിഷ്കരിച്ചും പോഷിപ്പിച്ചും ഒരു ഉന്നതപദവിയിൽ വരുത്തേണമെന്നുമാത്രമേ അവ വിചാരിക്കുന്നുള്ളൂ എന്നും വെളിവാകുന്നു. ഗവർമ്മേണ്ടിനേപറ്റി പഠിപ്പിപ്പാൻ പത്രങ്ങൾ ശ്രമിക്കെ മാസികകൾ അവയുടെ പ്രവൃത്തി ശരിയായി ചെയ്താൽ പോരെന്നില്ല.ഇംഗ്ലീഷിലുള്ളതു പോലെ മതവിഷയമായും മറ്റും പ്രതിപാദിപ്പാൻ വെവ്വേറെ മാസികകൾ മലയാളത്തിൽ ഇല്ലാത്തത് ഒരു ചെറിയ ന്യൂനതയെന്ന് പറവാൻ വഴിയുണ്ട്. ഇയ്യിടെ ഒരു വൈദ്യമാസിക പുറപ്പെട്ടു തുടങ്ങിയത് വളരെ നന്നായിട്ടുണ്ട്.*


 • 'വ്യവഹാര ചിന്താമണി' എന്ന നിയമമാസികയും നടപ്പുണ്ട്.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/44&oldid=167522" എന്ന താളിൽനിന്ന് ശേഖരിച്ചത്