താൾ:RAS 02 03-150dpi.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                 -182-

വും പരസ്യവും വഷളായ ചിത്രവുമായിക്കഴിക്കും. ഇവയുടെ ഇടയിൽ നമ്മുടെ വല്ലഒരു കരടും പെട്ടാൽ പത്രപാഠകന്മാരുടേയും ലോകത്തിന്റേയും. സുകൃതം. oരoവിധത്തിലാകുന്നു ഇവിടങ്ങളിൽ നടപ്പുള്ള മിക്ക മലയാളപത്രങ്ങളുടേയും സ്ഥിതി. മാസികകളുടെ സ്ഥിതി ഏകദേശം ഇതുപോലെതന്നെയാണു. എങ്കിലും രാജസേവയും മുഖസ്തുതിയും കുറയുമെന്ന് ചുരുങ്ങിയ ഒരാശ്വാസമുണ്ട്. വല്ല കവിയശ:പ്രാർത്ഥികളും,

   'ഉത്തിഷ്ടൊത്തിഷ്ടരാജേന്ദ്രമുഖം പ്രക്ഷാളയസ്വട:
   ഏഷ ആഹ:യതേകക്കുചവൈതുഹിചവൈതുഹി' 

എന്നപോലെ വല്ല മുറിശ്ലോകമുണ്ടാക്കി അയച്ചാൽ അവക്ക് നിശ്ചയമായും ഇപ്പോൾ മാസികകളിൽ ഒരാദ്യവസാനപദവി ലഭിക്കുന്നതാകുന്നു.

മലയാള പത്രങ്ങൾ വേണ്ടപോലെ നടത്തുന്നതായാൽ വളരെ നല്ലതുതന്നെ. പത്രങ്ങളെ ക്കൊണ്ടുള്ള ഉപകാരങ്ങളിൽ ഒന്ന് നാട്ടുകാരുടെ സങ്കടങ്ങൾ ഗവർമ്മേണ്ടിനെ അറിയിച്ച് അവയെ പരിഹരിക്കുന്നതാണല്ലോ. ഇതിനുള്ള സ്വാതന്ത്ര്യം ഇംഗ്ലീഷ് പത്രങ്ങൾക്കും മലയാളപത്രങ്ങൾക്കും ഒരു പോലെ യാണെങ്കിലും സായ്പന്മാരുടെ അടുക്കലേക്ക് യഥേഷ്ടം സങ്കടങ്ങൾ കൊണ്ടു ചെല്ലുവാനും മദ്ധ്യേ തടസ്ഥമില്ലാതെ തുറന്നു പറവാനും നല്ലത് ഇംഗ്ലീഷ് പത്രങ്ങളാണല്ലൊ. ഇങ്ങിനെ മലയാളപത്രങ്ങൾക്ക് ഒരു ന്യൂനതയുണ്ടെന്ന് ചിലർ സയുക്തികമായി വാദിക്കുമെങ്കിലും മലയാള പത്രങ്ങളുടെയും കൂടി ഒരു സംഗ്രഹം തർജ്ജമക്കാർ മുഖേന ഗവർമ്മേണ്ടുകാർ ഗ്രഹിക്കാറുണ്ടെന്ന് നമുക്ക് സമാധാനിപ്പാനും വഴിയില്ലെ?

ഇതിന്റെ പുറമെ വർത്തമാനക്കടലാസ്സുകൾ വഴിയായി നാനാദിഗന്തരങ്ങളിലുള്ള നാനാജനങ്ങളുടെ അഭിപ്രായഭേദവും സ്ഥിതിയും അറിയുവാനും നാനാദെശക്കാർ തമ്മിൽ ഗൗരവമുള്ള വിഷയങ്ങളെപ്പറ്റി വാദപ്രതിവാദം ചെയ്ത് സംശയനിവാരണം ചെയ് വാനും നാനാരാജ്യക്കാരുടെ ആലോചനകളും പ്രകൃതികളും ഗ്രഹിപ്പാനും നമുക്ക് കഴിയുന്നു. ഇപ്പോഴത്തെക്കാലത്തിൽ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/43&oldid=167521" എന്ന താളിൽനിന്ന് ശേഖരിച്ചത്