താൾ:RAS 02 03-150dpi.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                   -181-

ഹുമാനിക്കാറുണ്ടെന്നതിനെ അനുസരിച്ചോ അടിസ്ഥാന മാക്കയോ ഞാൻ പറയുന്നില്ല. ഭാഷാസാന്നിദ്ധ്യം ഇതിൽ നോക്കേണ്ട ആവശ്യമുണ്ടോ?

മലയാളത്തിൽ പലേ പത്രങ്ങളും മാസികകളും നടക്കുന്നുണ്ടല്ലോ. ഇവയിൽ ഒന്നിന്റേയും ഉദ്ദ്യേശ്യം യധാർത്ഥ മായി നോക്കുമ്പോൾ വായിക്കുന്നവരെ മുഷിപ്പിക്കേണമെന്നോ മൂഢാത്മാക്കളെ വ്യാജോക്തി കൊട്ടിഘോഷിച്ച് രസിപ്പിക്കേണമെന്നോ ആയിരിക്കയില്ലെന്നു നിസ്സംശയം പറയാവുന്നതാകുന്നു. എന്നാൽ ഇപ്പോൾ കണ്ടുവരുന്ന പലേ പത്രങ്ങളുടേയും അവയെ വരുത്തി വായിക്കുന്നവരുടേയും ഏഴരശ്ശനി ആലോചിച്ചാൽ ആരും പരിതപിക്കാ തിരിക്കുമോ? 'ഭിന്നരുചിർഹിലൊചന' എന്നിരിക്കേ പത്രപാഠകന്മാരെ എല്ലാവരേയും ഒരുപോലെ രസിപ്പിക്കേണമെന്ന് ഞാൻ വിവക്ഷിക്കുന്നില്ല.അപ്രകാരം വിവക്ഷിച്ചാൽതന്നെ അത് ന്യായമാവുകയും ഇല്ല. പക്ഷെ അധികപക്ഷം വായനക്കാരെയെങ്കിലും രുചിപ്പിക്കേണ്ടയോ എന്ന് ഞാൻ ശങ്കിക്കുന്നു. അനവധി ജനങ്ങൾ പത്രം വരുത്തി പഞ്ചസാര പൊതിയുവാൻ ഉപയോഗിക്കുന്നു. അനവധിജനങ്ങൾ പത്രാധിപന്മാരുടേയോ മാനേജരുടേയോ സേവക്ക് പത്രം വരുത്തി തങ്ങളുടെ കുട്ടികൾക്കു പുസ്തകം പൊതിയുവാൻ കൊടുക്കുന്നു. അനവധിപേർ അഭിമാനത്തിനുവേണ്ടി വർത്തമാനപത്രങ്ങൾ വരുത്തുകയും വായിക്കാതെ വൃഥാ കെട്ടിവെക്കുകയും ചെയ്യുന്നു. ഇതിനെല്ലാം കാരണമെന്തായിരിക്കും. ആദ്യം ഒന്നുരണ്ടു പത്രങ്ങൾ വായിച്ചുനോക്കുമ്പോൾ സ്വീകാരയോഗ്യമോ ഗ്രാഹ്യമോ ആയി യാതൊരു വിഷയവും ഇല്ലെന്നു കണ്ടാൽ പിന്നെ ആ പത്രം വരുമ്പോൾ ആരെങ്കിലും തിരിഞ്ഞു നോക്കുമോ? ചില പത്രാധിപന്മാർ വല്ല 'കല്ലുവെച്ച' വിഡ്ഡിത്വവും എഴുതി കടലാസ്സിലെ സ്ഥലം ഒരുവിധം കഴിക്കും. ചിലർ നാട്ടുകാരേയും ഗവർമ്മേണ്ടിനേയും വൃഥാ ദുഷിച്ച് മാനനഷ്ടക്കേസ്സിലും വികടങ്ങളിലും ചാടിവീഴും. ചിലർ ഉദ്യോഗസ്ഥന്മാരുടേയും മഹാന്മാരുടേയും സേവക്ക് മുഖസ്തുതിവെച്ച് വിലക്കി പത്രസ്ഥലം മുടക്കും. ചിലർ ആകപ്പാടെ നാലു ഭാഗമുള്ള പത്രത്തിൽ മൂന്നുഭാഗ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/42&oldid=167520" എന്ന താളിൽനിന്ന് ശേഖരിച്ചത്