താൾ:RAS 02 03-150dpi.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---143---

ല്ല കാര്യവും പറഞ്ഞുബോദ്ധ്യപ്പെടുത്തുന്നത് എളുപ്പമായിട്ടുള്ളതാണ്. വിശേഷജ്ഞന്മാരായ മഹാത്മാക്കളെ കാര്യം ബോദ്ധ്യപ്പെടുത്തുന്നതും വളരെ എളുപ്പമാണല്ലൊ.

"താൻപ്രമാണിത്തം"നടിക്കുന്ന കൂട്ടർ ഈ രണ്ടുതരത്തിലും പെട്ടവരല്ല. കുറച്ചു വല്ലതും അറിഞ്ഞിരിക്കും. ഇനിയും വളരെ അറിവാനുണ്ടെന്നു മനസ്സിലാകുകയുമില്ല.ഇങ്ങിനെയുള്ളവരാണ് "ഞാൻയോഗ്യൻ" "മറ്റവരൊക്കെമോശം" എന്നു ധരിച്ചുപോകുന്നത്- "അപിവേത്തിഷഡക്ഷരാണിചേദുപദേശയും ശിതികണ്ഠമിഛതി" എന്നുപറഞ്ഞിട്ടുള്ളത ഈ വകക്കാരേകുറിച്ചുതന്നെയാണ്.

ഇങ്ങിനെയുള്ളവരുടെ ഭാവവും അവരോടു സംസാരിക്കേണ്ടതായിവരുമ്പോൾ മറ്റുള്ളവർക്ക നേരിടുന്ന സങ്കടവും കുറച്ചൊന്നുമല്ല. "ജ്ഞാനലവദ്ർവ്വിദഗ്ദ്ധംബ്രഹ്മാപിനരംനരഞ്ജയതി" "അല്പവിദ്വാൻ മഹാഗർവ്വി," എന്നും പറഞ്ഞിട്ടുള്ള മഹാന്മാരെ നാളൊന്നിന്ന നൂറുപ്രവശ്യം തൊഴുതാൽ പോര.

കാലക്രമംകൊണ്ട അറിവു വർദ്ധിക്കുകയോ ഒരു യോഗ്യൻ ഒരവസരത്തിൽ പറഞ്ഞതുപോലെ "യൗവനത്തിന്റെ ശക്തികൊണ്ടുള്ള ചോരത്തിളപ്പൊന്നു കറയുകയോ" ചെയ്യുമ്പോൾ ഇവരുടെ "ഞാൻതന്നെ പ്രമാണി" എന്നുള്ള ഭാവം നിശ്ശേഷം നശിക്കുന്നതും അപ്പോൾ അവർക്കുമുമ്പുണ്ടായിരുന്ന മൂർഖതയേയും തന്നിമിത്തം കാണിച്ചതായ ചാപല്യങ്ങളേയും ഓർത്ത പശ്ചാത്തപിച്ചുകൊള്ളുന്നതാണ.

"യദാകിഞ്ചിജ്ഞോഹംഗജ ഇവമദാന്ധസ്സമഭാവം

തദാസർവ്വജ്ഞോസ്മിത്യഭവദവലിപ്തംമമമനഃ-
യദാകിഞ്ചിൽകിഞ്ചിൽ ബുധജനസകാശാദവഗതം
തദാമൂർഖോസ്മീതിജ്വരഇവമദോമേവ്യപഗതഃ."

എന്നുപറഞ്ഞിട്ടുള്ളതുകൊണ്ട് അറിവുകുറഞ്ഞിരിക്കുന്നകാലത്ത താൻ സർവ്വജ്ഞനെന്നും അറിവു വർദ്ധിച്ചിട്ടുള്ള കാലത്ത് താൻ അറിവുകറഞ്ഞനാണെന്നും തോന്നിപ്പോകുന്നത്. അതുകൊണ്ടാണ വിദ്യയുടെ ഫലം വിനയമാണെന്ന യോഗ്യന്മാർ പറയുന്നത്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/4&oldid=167517" എന്ന താളിൽനിന്ന് ശേഖരിച്ചത്