താൾ:RAS 02 03-150dpi.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-142-

ദ്ധാന്തപക്ഷം” (സിദ്ധമായ അന്തം, അതായത സൂക്ഷ്മാലോചനയുടെ ഫലമായി ലഭിക്കപ്പെട്ട തത്വം അത′ ഏതോ, ആ പക്ഷം) എന്ന് പറയുകയും ചെയ്യുന്നു. തക്കതായ കാരണത്തെ അവലംബിച്ചല്ലാതെയോ യാതൊരു കാരണവുമില്ലാതെയോ വല്ലതും ധരിക്കുകയോ പറയുകയോ ചെയ്യുന്നത പലപ്പോഴും ആക്ഷേപത്തിന്നും ചിലപ്പോൾ പരിഹാസത്തിന്നും കൂടി ഹേതുവായിത്തീരുന്നതാണ.

രാജാവെന്നു കേട്ടിട്ടുള്ളതല്ലാതെ ജനനം മുതൽക്കു കണ്ടിട്ടില്ലാത്തതുകൊണ്ട രാജാവു മനുഷ്യവർഗ്ഗത്തിൽ നിന്നു ഭേദിച്ച ഒരു മാതിരിസൃഷ്ടിയാണെന്നു ധരിച്ചിരുന്നതിനാൽ ഒരിക്കൽ ഒരുരാജാവിനെ കാണാൻ സംഗതിവന്ന ഒരു മുത്തശ്ശി "അല്ലാ, രാജാവ്, രാജാവ് എന്നകേട്ടപ്പോൾ ഞാൻ എന്തോ എന്നുവിചാരിച്ചു. ഇത ഒരാളാണ" എന്നു പറഞ്ഞിട്ടുള്ളത് ഓർമ്മയിൽ വരുന്നു. ഈ മുത്തശ്ശിയെപ്പോലെയുള്ളവരെയോ ഇതിലും കുറച്ചുകൂടിഭേദമായിട്ടുള്ളവരേയോ നമുക്കിപ്പോൾ ധാരാളം കാണുവാൻ കഴിയും.

ഇങ്ങിനെ യാതൊരു കാരണവുമില്ലാതെയോ തക്കതായ കാരണം കൂടാതെയോ ചിലർ വല്ലതും ധരിക്കുകയോ പറയുകയോ ചെയ്യുന്നത് ഒരു വിധം ആലോചിച്ചാൽ സഹിക്കാവുന്നതാണ്. അഭിപ്രായഭേദവും തെറ്റിദ്ധരിക്കലും പലർക്കും പലകാര്യത്തിലും ധാരാളം വന്നുപോകുന്നതാണ.

എന്നാൽ "ഞാൻധരിച്ചതുശരി" "ഞാൻ പറയുന്നത സത്യം" എന്നുള്ളനാട്യത്തോടു കൂടിയും, മറ്റുള്ളവർ വളരെ യുക്തിയോടുകൂടിപ്പറഞ്ഞാലും സമ്മതിക്കാതെയും, അതിനെപ്പറ്റി ആലോചിക്കാതെയും ഇരിക്കുന്ന ചിലരുണ്ട്. അവരുടെ അവസ്ഥയാണ വളരെ ശോചനീയമായിട്ടുള്ളത്. ഇങ്ങിനെയുള്ള പിടിവാദം "ഞാൻതന്നെ പ്രമാണി" "നമുക്കു സമനേവൻ" എന്നിങ്ങിനെ അവനവനേ പറ്റി അവനവനുതന്നെ ഉണ്ടായിട്ടുള്ള വിചാരത്തിന്റെ ഫലമാണെന്നേ പറഞ്ഞു കൂടൂ.

അറിവിനെ ആശ്രയിച്ച് "താൻ പ്രമാണി" എന്നു നടിച്ചു നടക്കുന്നവർ ഒന്നും അറിഞ്ഞുകൂടാത്ത മൂ‌ഢൻമാരാണെന്നു പറഞ്ഞുകൂടാ. ഒന്നുമറിഞ്ഞുകൂടാത്തകൂട്ടരാണെങ്കിൽ മറ്റുള്ളവർ പറയുന്നതിനെ വിശ്വസിച്ചുകൊള്ളുന്നതാകയാൽ അങ്ങിനെയുള്ളവരെ വ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/3&oldid=167506" എന്ന താളിൽനിന്ന് ശേഖരിച്ചത്