താൾ:RAS 02 03-150dpi.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---111---

ഇങ്ങിനെയുള്ള ദുർവ്വദഗ്ദ്ധന്മാർ "പരപരിഹാസമരിങ്കിൽ പരമഭിലാഷം കലർന്നുമേവുന്നു" എന്നു വരികിലും തങ്ങൾ ലോക നിന്ദയ്ക്കു പാത്രീഭവിച്ചിട്ടുള്ളവരാണെന്നുള്ളത് ആ ദുർവ്വിദഗ്ദ്ധതനിങ്ങുന്നതുവരെ ഒരിക്കലും മനസ്സിലാകുന്നതല്ല.

ഇനി ധനത്തെ ആശ്രയിച്ച മേൽപറഞ്ഞനില നടിക്കുന്ന കൂട്ടരെ നമുക്കു നോക്കുക. "ഭക്ഷണമാടയുമാർന്നാൽ, യക്ഷേശനെയും ജയിച്ചിടുന്നു ഖലൻ". കാര്യമിങ്ങിനെയിരിക്കുമ്പോൾ ഒരുമാതിരി പണക്കാരാണെന്ന് പറയാവുന്ന "അങ്ങിനെയുള്ളവരുടെ" കഥയെന്തു പറയേണ്ടു !

വല്ലവരേയും കണ്ടാൽ യാതൊന്നും സംസാരിക്കാതെ ബഹൂഗൗരവം നടിച്ചിരിക്കുക. ആരെങ്കിലും വല്ലതും ചെന്നുപറഞ്ഞാൽ ഒരു തലയാട്ടൽ. ഇങ്ങിനെ ഇവര കാട്ടുന്ന ഗോഷ്ഠികളെ പറഞ്ഞുതുടങ്ങിയാൽ കണക്കുംകയ്യുമില്ല. പണ്ടുകണ്ടുപരിചയവും മറ്റും ഉള്ള വല്ലവരേയും ചിപ്പോൾ കണ്ടാൽ കണ്ടില്ലെന്ന നടിക്കുക, കണ്ടതായി നടിച്ചാൽ തന്നെയും പണ്ടു കണ്ടിട്ടുള്ള ഓർമ്മയില്ലെന്നു നടിക്കുക, മുതലായ പലതും പ്രഭുത്വത്തിന്റെ അംഗമെന്നാണ വെച്ചിരിക്കുന്നത്. ആരും തങ്ങൾക്കെതിരില്ല, സർവ്വഥാ തങ്ങൾ പൂജ്യന്മാരാണ്, എന്നുള്ള വിചാരം ഇവരിൽത്തന്നെയാണ കുടികൊള്ളുന്നത്. സവയസ്യന്മാരും വയോധികന്മാരുമായ ചിലർക്ക വെറുപ്പുതോന്നത്തക്കവണ്ണം അലക്ഷ്യമായി പലതും സംസാരിപ്പാൻ ഇവർക്കു യാതൊരു ശങ്കയുമുണ്ടാവുകയില്ല.

ഇങ്ങിനെ ദുരഭിമാനികളായിട്ടുള്ളവർക്ക വളരെ അന്വർത്ഥങ്ങൾ നേരിടുവാൻ എടയുള്ളതും നേരിട്ടിട്ടുള്ളതും ആണ്. ദ്രോണരുടേയും പാഞ്ചാലരാജാവിന്റേയും കഥ ഇവിടെ ഉദാഹരണമായിട്ടു വിചാരിക്കാം.

ഇങ്ങിനെയുള്ള ചിലർക്ക തങ്ങളുടെ സ്ഥിതി എന്താണെന്നും എങ്ങിനെയാണ് ലോകത്തിൽ വർത്തിക്കേണ്ടതെന്നും ഉള്ളതിനേകുറിച്ച് യാതൊരു വിചാരവുമുണ്ടാവുകയില്ല. ഇവരെ ബാധിച്ചിട്ടുള്ള തിമിരം നമ്മുടെ ഉദ്യോഗതിമിരത്തിൽനിന്ന ഒട്ടും താണതായിരിക്കയില്ല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/5&oldid=167528" എന്ന താളിൽനിന്ന് ശേഖരിച്ചത്