Jump to content

താൾ:RAS 02 03-150dpi.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-177-

മുണ്ട്? ഇത്രവലിയ ഒരു ഭേദഗതിക്ക് എന്താണു കാരണം? oരo ചോദ്യങ്ങളേപറ്റി ഒരാൾ നല്ലവണ്ണം ആലോചിക്കുന്നതായാൽ അത്യന്തം അതിശയിക്കാതിരിക്കയില്ല. ഏതാദൃശങ്ങളായ ദൃഷ്ടാന്തങ്ങളിൽ നിന്നാകുന്നു മനുഷ്യരുടെ അഭിവൃദ്ധിഗണിക്കേണ്ടത്.പണ്ട് ഒരു ചുകന്ന തലയിൽക്കെട്ടുകാരനെക്കണ്ടാൽ 'അതാ!പുതിയ നിയമക്കാരൻ'എന്നുപറഞ്ഞ് എത്ര ശൂരനായാലും വല്ല മുക്കിലോ മൂലയിലോ പോയി ഒളിച്ചിരുന്നുവത്രേ. ഇപ്പോഴാകട്ടെ മൂന്നുവയസ്സായ ഒരു കുട്ടിയുംകൂടി 'കന:ഷ്ടമ്പളെ'യൊ 'തുക്കിടിസായ്പിനെയോ' കണ്ട് ഭയപ്പെട്ടു എന്ന് കേൾക്കാറുണ്ടോ? ജനങ്ങളുടെ ഇടയിൽ ഇത്രവലിയ ഒരു പ്രകൃതഭേദം ഉണ്ടായിത്തീർന്നതിന്ന് പലേ കാരണങ്ങളും ഉണ്ടെങ്കിലും അവയിൽ മുഖ്യമായ ഒന്ന് നമ്മുടെ പരിഷ്കാരവൃദ്ധിയാണെന്ന നിർവ്വിവദമാകുന്നു. oരoവിധം ഒരു പരിഷ്കാരം നമ്മുടെ ഇടയിൽ ഉണ്ടാകുവാൻ കാരണമെന്തെന്ന് ഒന്നുകൂടി പര്യാലോചനചെയ്താൽ 'പ്രധാനമായ കാരണം കാലവിശേഷം മാത്രമാണെ'ന്ന് ചിലർ പറയുമെങ്കിലും അദ്വിതീയമായ മറ്റൊരു കാരണം വർത്തമാനക്കടലാസ്സുകളുടെ പ്രചാരമാണെന്ന് അറിയാവുന്നതാകുന്നു.ഇത്രവലിയ ഒരു വിഷയത്തിന്ന് ഹേതുഭൂതമായിത്തീർന്നിരിക്കുന്ന വർത്തമാനപത്രത്തെപ്പറ്റിച്ചില അറിവു നമുക്കുണ്ടാവേണ്ടത് അത്യാവശ്യമാകയാൽ അവയുടെ ഉൽപ്പത്തിയേയും ഇപ്പോഴത്തെ സ്തിതിയേയും മറ്റും ആലോചിക്കേണ്ടത് നമ്മുടെ ഒരു പ്രത്യേക ധർമ്മമാണല്ലോ.

ഇംഗ്ലണ്ടിൽ 'എലിസബത്ത്' രാജ്ഞിയുടെ കാലത്തിൽ 1588-ആ മത വർഷം മുതൽക്ക രാജ്യഭരണ നിശ്ചയങ്ങൾ മാത്രമടങ്ങിയ ഒരു വിധം ഗവർമ്മേണ്ട ഗസറ്റ* പുറപ്പെടുകയും അതു കൊണ്ടുള്ള ഉപകാരം ഇത്രത്തോളമെന്ന് ജനങ്ങൾക്ക അനുഭവസിദ്ധമാകയാൽ ചില വർത്തമാനപത്രങ്ങളും മാസികകളും തങ്ങളുടെ ഇടയിൽ നടപ്പാക്കേണമെന്നുവെച്ച് അവർ പ്രോത്സാഹിക്കു


  • ഇംഗ്ലണ്ടിൽ 'ഗസറ്റ്' എന്നൊന്ന് തുടങ്ങിയതുതന്നെ,ക്രി.1665ൽ ആണെന്ന 'ക്യാസൽ' എന്നാളുടെ ശബ്ദസാരസംഗ്രഹത്തിലും (Cassell's Conise Cyclo-paedia),1622ലാണു. 'വീക്ലി ന്യൂസ് (Weekly News) എന്ന പത്രം ആരംഭിച്ചതെന്ന് ആംഗ്ലെയ ശബ്ദ കല്പദ്രുമത്തിലും (Encylopaedia Britanica)കാണുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/38&oldid=167515" എന്ന താളിൽനിന്ന് ശേഖരിച്ചത്