താൾ:RAS 02 03-150dpi.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                 -178-

കയും ചെയ്തു. പക്ഷെ 'ആൻ' രാജ്ഞി സിംഹാസനാരോഹണം ചെയ്തതിന്റെ മൂന്നാം ദിവസമായ 1702. മാർച്ച് 11-ആംതി മുതൽകാണു ക്രമമായി ഒരു പ്രതിവാസരപത്രം 'Daily courant'പുറപ്പെട്ടു തുടങ്ങിയത്. ആദ്യകാലങ്ങളിൽ oരo പത്രങ്ങളുടേയും മാസികകളുടെയും ഉദ്ദേശ്യം ഗവർമ്മേണ്ടിനെ പരിഷ്കരിക്കണമെന്നും ജനങ്ങൾക്ക് രാജ്യഭരണവിഷയത്തെപ്പറ്റി അറിവുകൊടുക്കേണമെന്നും മാത്രമായിരുന്നു. ഗവർമ്മെണ്ടിന്ന് ഇതൊട്ടും രസിച്ചിരുന്നില്ലെന്ന് മാത്രമല്ല പാർല്ലിമെണ്ടിനെയോ ഗവർമ്മെണ്ടിനേയോപറ്റി ആക്ഷേപിച്ച പത്രാധിപന്മാരെ കഠിനമായി ശിക്ഷിക്കയും ചെയ്തിരുന്നു. ഇതു കൊണ്ടൊന്നും ജനങ്ങൾക്ക് കുലുക്കമുണ്ടായില്ല. 'മെല്ലെത്തിന്നാൽ മുള്ളും തിന്നാം' എന്ന് വിചാരിച്ചു ക്ഷമിച്ചിരുന്നു.കാലക്രമംകൊണ്ട് ജനങ്ങൾ ഗവർമ്മേണ്ടിനെപ്പറ്റി ഗുണദോഷവിവേചനം ചെയ് വാൻ വീണ്ടും ആരംഭിച്ചു. അന്നെല്ലാപ്പത്രങ്ങളും മാസികകളും ഒരുപോലെ ഗവർമ്മേണ്ടിനെ പരിഷ്കരിച്ചുപോന്നുഎങ്കിലും ക്രമേണ മാസികകൾ ഗവർമ്മേണ്ടുവിഷയം പ്രതിപാദിക്കുന്നത് തന്റെ മുഖ്യഭാരമെന്ന് കരുതാതെ ഇംഗ്ലിഷുഭാഷയെ പരിഷ്ക്കരിപ്പാനും പോഷിപ്പാനും അധികമായി ശ്രമിച്ചുപോന്നു. തപാൽ, കമ്പി, തീവണ്ടി മുതലായവ പുറപ്പെട്ടപ്പോൾ പത്രങ്ങൾക്ക് സൌകര്യം വർദ്ധിച്ചു.1861-ൽ കടലാസ്സിന്റെ ചുങ്കം എടുത്തുകളയുകയും ക്രമേണ അച്ചുകൂടങ്ങൾ വർദ്ധിക്കുകയും തന്നിമിത്തം അച്ചടിക്കൂലി വളരെ കുറയുകയും ചെയ്തപ്പോൾ വർത്തമാന പത്രങ്ങളുടെ എണ്ണം വർദ്ധിച്ചുവന്നു. ഇപ്പോൾ ഓരോദിക്കുകളിലായി നടപ്പുള്ള ഇംഗ്ലീഷ് പത്രങ്ങൾക്കും മാസികകൾക്കും അറ്റമുണ്ടോ? ഇംഗ്ലീഷുകാർ കുടിയേറിപ്പാർത്ത ദിക്കിലെല്ലാം ഇംഗ്ലീഷ് പത്രങ്ങളും ധാരാളമായി നിറഞ്ഞിട്ടുണ്ട്.1897 ഫിബ്രവരിമാസത്തിൽ കണക്കുനോക്കിയപ്പോൾ ആകപ്പാടെ ഇംഗ്ലീഷ് ഭാഷയിൽ 15000 വർത്തമാനപത്രങ്ങൾ നടപ്പുണ്ടായിരുന്നു.ഇപ്പോൾ അതിലും അധികമുണ്ടായിരിക്കുമല്ലോ.

ഇംഗ്ലീഷുകാർ ഇന്ത്യയെ കീഴടക്കിയപ്പോൾ നമുക്ക് അവരോടുള്ള സംസർഗ്ഗം വർദ്ധിക്കുകയും അതുമൂലം അവരുടെ പലേ പരി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/39&oldid=167516" എന്ന താളിൽനിന്ന് ശേഖരിച്ചത്