താൾ:RAS 02 03-150dpi.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-176-

കൊടുങ്ങല്ലൂരുനിന്നൊന്നും,എറണാകുളത്തുനിന്നൊന്നും,മുഞ്ചിറയിൽ നിന്നൊന്നുമാകുന്നു വന്നുചേർന്നിട്ടുള്ളത്.

ഉപന്യാസദാരിദ്ര്യംകൊണ്ടു കഴിഞ്ഞതവണ അനുഭവിച്ച ഇച്ചാഭംഗം വിചാരിക്കുമ്പോൾ ഇത്തവണ ഞങ്ങൾക്ക് അനല്പമായ സന്തോഷത്തിന്നവകാശമുണ്ട്. ഇതിന്നുഞങ്ങൾ മേല്പറഞ്ഞ എട്ടുപന്യാസകന്മാർക്കും കടപ്പെട്ടിരിക്കുന്നു. വിശേഷിച്ച് സമ്മാനത്തിന്നവകാശിയായ ചൂണ്ടയിൽ സി.രാഘവപ്പുതുവാളവർകളേ അഭിനന്ദിക്കയും ചെയ്യുന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മാസികാപത്രങ്ങളേ താരതമ്യപ്പെടുത്തി അവയുടെ ഉദയം, വർദ്ധന, താൽക്കാലികാവസ്ഥ, ഗുണദോഷനിരൂപണം, പ്രതിബന്ധപരിഹാരം, പ്രചരണോപായം എന്നിവയാലോചിക്കുകയാകുന്ന ഈ ഉപന്യാസത്തിൽ മുഖ്യമായിട്ടു വേണ്ടുന്നത്. അനുവദിച്ച എട്ടുഭാഗത്തിൽ വളരെ കവിയാതെയും ക്രമമൊപ്പിച്ച് ഒരുവിധം എല്ലാ വിഷയങ്ങളും പ്രതിപാദിച്ചും എഴുതപ്പെട്ടിട്ടുള്ള ലേഖനം തൃശിനാപ്പള്ളിയിൽ താമസിക്കുന്ന വിദ്യാർത്ഥിയും മലബാർകാരനുമായ രാഘവപ്പുതുവാളുടേതാണെന്ന് പത്രാധിപരും ഉടമസ്ഥനും പുറമെ ഒരാളും അന്യോന്യം ആലോചിക്കാതെയും പേരുകൾ നോക്കാതെയും പരിശോധിച്ചു തീർച്ചപ്പെടുത്തിയ അഭിപ്രായമാകുന്നു.

പ്രസിദ്ധപ്പെടുത്തുന്ന ഈ സമ്മാനലേഖനത്തിൽ ഞങ്ങൾക്കു പറവാനുള്ളത് അതാതു ഭാഗങ്ങളുടെ അവസാനത്തിൽ ചേർത്തിട്ടുണ്ട്. ര.ര.പ.

---------


മ ല യാ ള പ ത്ര ങ്ങ ളും
മാസികകളും
---:0:---


ഏകദേശം നൂറുകൊല്ലങ്ങൾക്കുമുമ്പ് അതായത് ബ്രിട്ടീഷുകാർ രാജ്യഭരണം ചെയ് വാൻ ആരംഭിച്ചപ്പോൾ കേരളീയരായ നമ്മുടെ സ്തിതി എന്തായിരുന്നു? അന്നത്തെ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയുംകൂടി നോക്കുമ്പോൾ എത്രത്തോളം വ്യത്യാസ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/37&oldid=167514" എന്ന താളിൽനിന്ന് ശേഖരിച്ചത്