താൾ:RAS 02 03-150dpi.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തനായിരുന്ന ആചാര്യസ്വാമികളുടെ കാലം, നമ്മുടെ മേനവൻ ജീവിച്ചിരിക്കുന്നതായിരുന്നു എങ്കിൽ ഇദ്ദേഹത്തിന്റെ ത്വരയോടു കൂടിയ വാണീവിലാസം അനർഗ്ഗളമായി പ്രവഹിക്കാതിരിക്കയില്ലെന്നു തന്നേപറയാം. മഠങ്ങളെസ്ഥാപിച്ചും പ്രസംഗങ്ങൾ ചെയ്തും മതത്തെ ഒന്നുകൂടി നമ്മുടെ അല്ലെങ്കിൽ കേരളീയരുടെ ഇടയിൽ സ്ഥാപിപ്പാനുള്ള കാലം അതിക്രമിച്ചിരിക്കുന്നതു കൊണ്ടു തല്പ്രവർത്തകന്മാരായി ആളുകൾ ഒരുമ്പെടുവാൻ ഭാവമുണ്ടെങ്കിൽ അതിനു ഇനിഭാവിയായ ഒരു കാലമല്ല നല്ലത് എന്നുകൂടി മഹാജനങ്ങളെ അറിയിച്ചുംകൊണ്ടു വിരമിച്ചു കേള്ളുന്നു.


ടി. നാരായണക്കുറുപ്പു.


സമ്മാനലേഖനം

(എട്ടുറുപ്പിക സമ്മാനം)

ഉത്തമരീതിയിൽ നടത്തിവരുന്ന ഇംഗ്ലീഷുപത്രങ്ങളോടും മാസികകളോടും താരതമ്മ്യപ്പെടുത്തി നമ്മുടെ മലയാള പത്രങ്ങളേയും മാസികകളേയുംപറ്റി ഉപന്യസിക്കുന്നതായാൽ അവക്കുള്ള ഉൽക്കർഷത്തിന്റെ മാർഗ്ഗം കണ്ടറിഞ്ഞ കാലദേശാവസ്ഥകൊണ്ടു വളരെ വ്യത്യാസപ്പെട്ടിരിക്കുന്ന നമ്മുടെ മാസികാപത്രങ്ങളുടെ അഭിവൃദ്ധിക്കായി നാം എത്രത്തോളം പ്രയത്നിച്ചിട്ടുണ്ടെന്നും, ഈ പ്രയത്നം എത്രെ ഫലിച്ചിട്ടുണ്ടെന്നും, ഇനിയും എന്തെല്ലാം ചെയ്വാൻ കഴിയുമെന്നും അറിയാറാവണമെന്നുള്ള ഉദ്ദേശ്യത്തിന്മേലാണ മേൽപറഞ്ഞ വിഷയത്തേക്കുറിച്ചുള്ള ഉത്തമോപന്യാസത്തിന്നു ഞങ്ങൾ ചുരുങ്ങിയ ഒരു സമ്മാനം കൊടുപ്പാൻ നിശ്ചയിച്ചു പരസ്യം ചെയ്തിരുന്നത്.

ഈ വിഷയത്തിൽ എട്ടുപന്യാസം ഞങ്ങൾക്കു കിട്ടീട്ടുണ്ട്. ഇവയിൽ മദിരാശിയിൽ നിന്നൊന്നും, തൃശ്ശിനാപ്പിള്ളിയിൽനിന്നു രണ്ടും വെട്ടത്തുനാട്ടിൽനിന്നൊന്നും, തൃശ്ശിവപേരൂരുനിന്നൊന്നും,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/36&oldid=167513" എന്ന താളിൽനിന്ന് ശേഖരിച്ചത്