തിയറിഞ്ഞ കഴിയുന്ന വേഗത്തിൽ മോചനത്തിനുള്ള മാർഗ്ഗങ്ങളെ ആലോചിക്കാതെ പിന്നെയും തൽക്കാല നിവ്രുത്തിമാത്രം കരുതി കടം വങ്ങിക്കയാണ് ചെയ്യുന്നത്.. ഇവർ ഇപ്രകാരം പിന്നെയും പിന്നെയും കടം വാങ്ങി ഒടുവിൽ തീരെ നശിച്ചുപോകുവാൻ ഇടവരുന്നു. വ്യാമോഹിത ചിത്തനായ ഇയാളുടെ സ്ഥിതി മോർഫിയ(Morphia) എന്ന ഔഷധത്തിന് അടിമപ്പെട്ടുപോയ ഒരു രോഗിയുടെ അവസ്ഥപോലെയാണ് ‘വായുക്ഷോഭം’, ‘ചുമ’ തുടങ്ങിയുള്ള രോഗം കോണ്ട് പ്രാണവേദന അനുഭവിക്കുന്ന സമയം ഈ ഔഷധം ദേഹത്തിൽ പ്രവേശിപ്പിച്ചാൽ തൽക്കാലം ഒരാശ്വാസം കിട്ടുമെന്നതുകൊണ്ട് ആയതിനെക്കുറിച്ച് ദീനക്കാർ ഈ മരുന്നിന്റെ വൈഷമ്യം ആലോചിക്കാതെ കൂടെക്കൂടെ ഉപയോഗിക്കുന്നു. ഒടുവിൽ അവർ ഈ ഔഷധത്തിൽ ചേർന്നിട്ടൂള്ള കറുപ്പിന്റെ ദോഷശക്തിക്കധീനപ്പെട്ട് ദേഹനാശം തന്നെ വരുത്തിക്കൂട്ടുകയും ചെയ്യുന്നു. കടം വാങ്ങുന്നവരുടെ വ്യാമോഹാവസ്ഥയും അവസാനവും ഇങ്ങിനെത്തന്നെയാണ്.
ഈ സ്ഥിതിയിലുള്ളവർ വായ്പവാങ്ങുവാനായി ഹുണ്ടികക്കാരുടെ അടുക്കൽ ചെല്ലുമ്പോൾ അനുഭവിക്കുന്ന നഷ്ടത്തെപ്പറ്റി നമുക്ക് ഊഹിക്കാവുന്നതാണ്. ഹുണ്ടികക്കാർ തങ്ങൾക്ക് നഷ്ടം വരാതിരിപ്പാനുള്ള സകാൽ വഴികസ്ലും നോക്കാതിരിക്കില്ല. ഹുണ്ടികക്കാരുടെ കാര്യം കട്ടിയാകുന്നതോടൂകൂടീ മ്അറ്റുള്ളവരുടെ കാര്യം ഓട്ടയാവുന്നതും തീർച്ചയാണ്. ഇങ്ങിനെ കടത്തിൽ കിടന്നു മുങ്ങുന്ന ഒരുവൻ അടുത്ത സ്നേഹിതനോട് കൂടെക്കൂടെ കടം വാങ്ങിച്ച് അവനെയും അവന്റെ സ്ഥിതിയിതന്നെയാക്കുവാൻ ഉത്സാഹിക്കുന്നത് ഏറ്റവും ജുഗുപ്സാവഹമായ പ്രവ്രുത്തിയാണ്. ഈ സംഗതിയെപ്പറ്റി ഏതെല്ലാം വിധത്തിൽ ഗുണദോഷനിരൂപ്ണം ചെയ്തു നോക്കുന്നതായാലും നിവ്രുത്തിയില്ലാത്ത ഘട്ടത്തിൽ അനിയതമായകാര്യസാദ്ധ്യത്തിനായി വ്യാപാരികൾ തമ്മിൽ ഉടനെ മടക്കിക്കൊടുക്കുവാനുള്ള മാർഗ്ഗം കണ്ട കടംവാങ്ങികുന്നതൊഴികെ ശേഷമുള്ള സമ്പ്രദായങ്ങളെല്ലാം ആപത്തിൽ പര്യവസാനിപ്പാനേ വഴിയുള്ളൂ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |