താൾ:RAS 02 03-150dpi.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കടം‌കൊടുക്കുമ്പോൾ പ്രായേണ ജനങ്ങളുടെ വിചാരം എന്തായിരിക്കുമെന്നും‌കൂടി ഇനി അല്പം ആലോചിക്കുക. കയ്യിൽ ദ്രവ്യം വച്ചുകൊണ്ട് ഇല്ലെന്നുപറയുന്നത് എങ്ങിനെ? ഇത് നീതികേടാണെന്നല്ലേ വിചാരിക്കേണ്ടത്? സാമാന്യം മര്യാദക്കാരുടെ അഭിപ്രായം ഇങ്ങിനെയായിരിക്കും. പിന്നെ സാധാരണയായി പണം വായ്പ ചോദിക്കുന്നതും “ഇല്ല” എന്നു പറവാൻ പ്രക്രുത്യാ മടിയില്ലാത്തവരോടായിരിക്കയില്ലല്ലോ. കൈവശം ധാരാളം പണമുണ്ടായിരിക്കേ “എന്റെ കയ്യിൽ ഇരിപ്പില്ല.” “ഞാൻ കൊടുക്കയില്ല.“ എന്നും മറ്റും നേരിട്ട് പറവാൻ യാതൊരു കൂസലുമില്ലാത്തവരോട് ആരെങ്കിലും കടം ചോദിപ്പാൻ വിചാരിക്കുമോ? അവരുടെ മനസ്സിന്റെ കാഠിന്യം എത്രത്തോളമുണ്ടെന്ന് കണ്ടും കേട്ടും എല്ലാവർക്കും അനുഭവസിദ്ധമായിർക്കയില്ലേ? പരിചയക്കാരിൽ ആരെങ്കിലും കുറേ പണം തൽകാലം കടം കിട്ടിയാൽ കൊള്ളാമെന്ന് ആശ്രയിച്ച് പറയുമ്പോൾ അതിനെ കൈക്കൊള്ളാതെ തല്ലിക്കളയത്തക്കവണ്ണം മനസ്സിന്ന് ദാർഢ്യം ലോകത്തിൽ അധികം ജനങ്ങൾക്കും ഉണ്ടായിട്ടില്ല. എങ്കിലും അന്യൻ കടം കൊടുപ്പാൻ ഇത് ഒരു കാരണമായിത്തീരുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. അന്യനോട് ന്യായരഹിതമായ് ഒരു അപേക്ഷ ഒരുവന്ന് ചെയ്യാമെന്നുണ്ടെങ്കിൽ അത് താൻ സ്വീകരിക്കില്ലെന്ന്പറവാൻ മറ്റേവന് മടി വിചാരിച്ചിട്ടുള്ള ആവശ്യ്യം എന്ത്? കടക്കാരനെ വല്ലവിധത്തിലും ദ്രവ്യനാശം വരുത്തുന്നതാണെങ്കിൽ അത് കടംകൊടുത്തിട്ടുള്ളവനേക്കൂടീ ബാധിക്കുന്നതാകുന്നതുകൊണ്ട് കടം കൊടുക്കുന്നതിനുമുമ്പായികടക്കാരന്റെ സ്ഥിതിയെ അന്വേഷിച്ചറിഞ്ഞ് എടവാടുചെയ്യുന്നതിനുള്ള ഗുണദോഷത്തെ നല്ലവണ്ണം പര്യാലോചിച്ച് തീർച്ചപ്പെടുത്തേണ്ട ഭാരം കടം കൊടുക്കുന്നവനില്ലേ? പണം നിരർത്ഥകമായ കാര്യാദികളിൽ ധൂർത്തായി വ്യയം ചെയ്യാനല്ലെന്നും കടക്കാരന്ന് ആവശ്യം വേണ്ടിവന്നിട്ടുള്ളതും നിശ്ചയമായും സഹായമായിത്തീരുന്നതും ആണെന്നും പൂർണ്ണമായി ബോദ്ധ്യപ്പെടാതെ ഒരുവൻ ആർക്കെങ്കിലും കടം കൊടുക്കുന്നതായാൽ തന്റെ പ്രവ്രുത്തികൊണ്ട് സ്വന്തം പണം നഷ്ടമാകുന്നതുകൂടാതെ തന്റെ സ്നേഹിതനായ കടക്കാരന്
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/30&oldid=167507" എന്ന താളിൽനിന്ന് ശേഖരിച്ചത്