താൾ:RAS 02 03-150dpi.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരമാർത്ഥം മനസ്സിലാക്കി ഉപകാരതല്പരമായ അയാളെ മുടക്കുവാനും ഇടവന്നേക്കാം. ആദ്യത്തിങ്കൽ ഈ വൈഷമ്മ്യത്തി്ന് വഴിയില്ലല്ലോ. പതിവായി ഇങ്ങിനെ കടം വാങ്ങുന്നവരിൽ സംഖ്യ മടക്കി കൊടുക്കുന്നവർ ഒരിക്കലും ഉണ്ടാകുന്നതല്ല. എന്നുമാത്രമല്ല ഇവരിൽ ചിലർ കടക്കാരനെ കാണുമ്പോൾ ഒളിച്ചുമാറുന്നവരുംകൂടി ആയിരിക്കും. പട്ടിണികൊണ്ട ചാവാതെയും ജയിലിൽ പോകാതെയും വളരെക്കാലം കഴിച്ചുകൂട്ടുവാൻ ഈ കൂട്ടരിൽ അധികം പേർക്ക് സാധിക്കുന്നുണ്ടല്ലോ! ഇത അത്ഭുതം തന്നെ!

അതിലാഭം കിട്ടുവാൻ മാർഗ്ഗമുള്ള വ്യാപാരവിഷയത്തിൽ ദ്രവ്യം കടം കിട്ടേണമെന്ന പരസ്യപ്പെടുമ്പോൾ തന്നെ കാര്യസ്വഭാവമില്ലാത്ത എത്ര ഗൃഹസ്ഥന്മാർ പണം കൊടുത്തുപോകുന്നു! ഈ വ്യാപാരത്തിൽ ലാഭം കിട്ടുന്നപോലെതന്നെ നഷ്ടവും വന്നേക്കാമെന്നുള്ള കഥ ആരും ഓർക്കുന്നില്ല. ഒരുവന്ന വ്യാപാരത്തിന്നാവശ്യമുള്ള ദ്രവ്യം കയ്യിലില്ലെങ്കിൽ അന്യന്റെ പണം കടം വാങ്ങിക്കുന്നതിലും നല്ലത അവനെ സഹായിപ്പാൻ ത്രാണിയുള്ള മറ്റൊരുവനെ കൂട്ടാളിയായി ചേർക്കുന്നതുകൊണ്ട് വ്യാപാരത്തിൽ നോട്ടവും ജാഗ്രതയും അധികം ഉണ്ടാവാൻ ഇടയുണ്ട. എന്നുമാത്രമല്ല അന്യന്റെ പണം കടംവാങ്ങി ഉപയോഗിക്കുമ്പോൾ സ്വന്തം പണം ചിലവുചെയ്യുമ്പോളുണ്ടാവുന്നപോലെയുള്ള ശുഷ്കാന്തി സാധാരണയായി ആർക്കും കണ്ടുവരാറുമില്ലല്ലോ.

         (കടം) 'വാങ്ങിടുകിലൊ
         ദൃഢം പാകംനോക്കിച്ചിലവിടലതിൻമൂർച്ചകളയും"

എന്ന ആംഗ്ലേയകവിശിരോമണിയായ ഷേക്സ്പിയരുടെ വാക്കിന്റെ താല്പര്യവും ഇതുതന്നെയാണ്. കടം വന്ന അതി കഠിനമായ ബുദ്ധിമുട്ടിൽ അകപ്പെട്ടിരിക്കുമ്പോൾ തല്ക്കാലനിവൃത്തിക്കുവേണ്ടി വായ്പവാങ്ങിക്കുന്ന സമ്പ്രദായവും വളരെ ചീത്തയായിട്ടുള്ളതുതന്നെ. ഈ ഘട്ടങ്ങളിൽ പണം കിട്ടുന്നതിന്ന് അന്യായപലിശ കൊടുക്കേണ്ടിവരുന്നു. ആലോചനക്കുറവുള്ള ഒരാൾ കടത്തിലകപ്പെട്ടാൽ അയാളുടെ യഥാർത്ഥസ്ഥി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/28&oldid=167504" എന്ന താളിൽനിന്ന് ശേഖരിച്ചത്