താൾ:RAS 02 03-150dpi.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കടം.

ഇപ്രകാരം മററുള്ളവരെ വഞ്ചിക്കുന്ന കള്ളൻ തന്റെ അന്യായാർജ്ജിതമായ ധനം നഷ്ടപ്പെടുവാൻ പ്രാപ്തിയുള്ളവരോട കൈവശപ്പെടുത്തീട്ടുള്ളതാകയാൽ കേവലം തസ്കരേക്കാൾ അല്പംഭേദമാണെന്നും അല്ലെങ്കിൽ അവന്ന പണം എന്തിന കടംകൊടുത്തുഎന്നും മററും ചിലർ പ്രതിവാദിക്കുമായിരിക്കും. എന്നാൽ ഇതിന്ന് കടം കൊടുത്തവരെ കുറ്റപ്പെടുത്തുവാനില്ല. കടം കൊടുക്കുന്ന സമയം തന്റെ പണം വേഗത്തിൽ മടക്കി കിട്ടുമെന്നായിരിക്കുമല്ലൊ ഏവന്റെയും പൂർണ്ണവിശ്വാസം. അപ്പോൾ തനിക്കു നഷ്ടപ്പെടേണ്ടി വരുമോ എന്നും മറ്റും ആലോചിക്കുന്ന കാര്യം അത്ര തീർച്ചയില്ല. ഈ ഒരു സംഗതി വിചാരിച്ചെങ്കിലും മുരട്ടു കള്ളൻ പണം ഉടമസ്ഥന മടക്കികൊടുത്തുകളയാമെന്ന് വിചാരിക്കുമോ? ഒരിക്കലുമില്ല. ലജ്ജാഹീനന്മാരും ഏത്രതന്നെ കടം വാങ്ങിയാലും തൃപ്തിപ്പെടാത്തവരും ആയ ഈ ജാതിക്കാരുടെ സമ്പ്രദായം മുഴുവനും കണ്ടു മനസ്സിലാക്കീട്ടില്ലാത്ത ഒരാൾക്ക് ഇവർ പണം കൈവശപ്പെടുത്തുവാൻ എന്തെല്ലാം ഉപായങ്ങൾ പരീക്ഷിച്ചുനോക്കുമെന്നും ഏത്രപേർക്ക് കടപ്പെട്ടിരിക്കുമെന്നും അറിവാൻ സാധിക്കുന്നതല്ല. തങ്ങളുടെ പരിചയക്കാരോടെല്ലാം കടം വാങ്ങുന്നവരും യാതൊരാൾക്കും സംഖ്യമടക്കികൊടുക്കാത്തവരും, ആയ പലരേയും നമ്മൾക്ക് കാണുവാൻ കഴിയുന്നതാണ്. ജനങ്ങളെ ആസകലം ഇപ്രകാരം ചെണ്ടകൊട്ടിക്കുന്നതിന്ന് അവർക്ക് എളുപ്പമായ ഒരു വഴിയുണ്ട. അതെന്തെന്നാൽ ഏതെങ്കിലും ഒരാളായിട്ട പരിചയമായാൽ ഉടെതന്നെ അയാളോട സ്വല്പമായ വല്ല സംഖ്യയും വായ്പചോദിക്കുകതന്നെയാണ്. പരിചയം പുതുതായിരിക്കുമ്പോൾ തന്നെ ഇങ്ങിനെ യാചിക്കുന്നതുകൊണ്ട രണ്ടു ഗുണങ്ങളുണ്ട്. (1) തന്റെ ചരിത്രം അറിവില്ലാത്ത ആളുടെ മുമ്പിൽ സാധുത്വം അഭിനയിക്കുവാനും, തന്നിമിത്തം അയാളെ അനുകൂലിപ്പിക്കുവാനും യാചകന് എളുപ്പത്തിൽ സാധിക്കുന്നതാണ്. (2) അപേക്ഷ കുറെദിവസം കഴിഞ്ഞ ചെയ്യുന്നതാണെങ്കിൽ വല്ല സ്നേഹിതന്മാരും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/27&oldid=167503" എന്ന താളിൽനിന്ന് ശേഖരിച്ചത്