താൾ:RAS 02 03-150dpi.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


---154---
"രാമാനുജാഞ്ചിതരാജധാനിസൽക്കരിച്ചേകിയ

രോമാഞ്ചക്കുപ്പായമീറനായിചെഞ്ചമ്മെ
സീമാതീതാനന്ദാശ്രുവിൽ കുളിക്കകൊണ്ടുകുചേല
ചോമാതിരിക്കതുചുമടായിച്ചമഞ്ഞു
ഭക്തിയായകാറ്റുകൈകണക്കിലേറ്റുപെരുകിയ
ഭാഗ്യപാരാവാരഭംഗപരമ്പരയാ
ശ്കതിയോടുകൂടിവന്നു മാറിമാറിയെടുത്തിട്ടു
ശാർങ്ഗിയുടെ പുരദ്വാരം പൂകിക്കപ്പെട്ടു".

ഇത് അലങ്കാരധാടികൊണ്ടും ഭാവരസംകൊണ്ടും ഏതു സഹൃദയന്റെ മനസ്സിനെ ആണ് ആനന്ദിപ്പിക്കാത്തത് ?

അപ്പോൾ

"ഏഴാംമാളികമുകളിലിരുന്നരുളും-

ഏഴുരണ്ടുലകുവാഴിയായതമ്പുരാൻ"

തന്റെ വയസ്യന്റെ വരവിനെക്കണ്ടിട്ട് താഴെ എഴുന്നെള്ളി

"മാറത്തേവിയർപ്പുവെള്ളംകൊണ്ടു നാറുംസതീർത്ഥ്യനേ

മാറത്തുണ്മയോടുചേർത്തു ഗാഢംപുണർന്നു
കൂറുമൂലംതൃക്കൈകൊണ്ടുകൈപിടിച്ചുകൊണ്ടുപരി
കേറിക്കൊണ്ടുലക്ഷ്മീതല്പത്തിന്മേലിരുത്തി".

എന്നുള്ളത് ദ്രുപദനെപ്പോലെ ഉള്ളവർക്ക് എത്ര സാരമായ പാഠമായിരിക്കുന്നു. അനന്തരം ഭഗവാന്റെ സല്ക്കാരവും;"ചിത്രംചിത്രമങ്ങോട്ടു ചെന്നാടേണ്ടുന്ന മഹാതീർത്ഥമിത്രത്തോളമാഗമിക്കകൊണ്ടു നന്നായീ" എന്നിത്യാദിയായ കുശലപ്രശ്നവും മഹത്തായ ലോകോപദേശമായിരിക്കുന്നു. അനന്തരം വിദ്യാഭ്യാസകാലത്തു നടന്ന സംഗതികളെപ്പറ്റി സംഭാഷണം സ്വാഭാവികമായി പ്രവർത്തിക്കുന്നു. ഈ സംഭാഷണത്തേപ്പെട്ടെന്നു നിറുത്തിയിട്ട് ഭഗവാൻ തന്റെ പ്രയസഖൻ കൊണ്ടവന്നിട്ടുള്ള പ്രാഭൃതത്തേ അപേക്ഷിക്കുന്ന വരികൾ ഹൃദയത്തേ ബലാൽ ആകർഷിക്കുന്നു.

"വിശേഷങ്ങളിനിയും പറഞ്ഞുകൊള്ളാംബന്ധംവിനാ

വിശക്കുന്നു നമുക്കതു സഹിച്ചുകൂടാ
വിശുദ്ധനായഭവാന്റെ ഭവപീഡതീർന്നുപോമീ
വശക്കേടുശമിക്കുമ്പോളതിനെന്തുള്ളു


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/15&oldid=167490" എന്ന താളിൽനിന്ന് ശേഖരിച്ചത്