താൾ:RAS 02 03-150dpi.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


---155---
പൊതിയിങ്ങോട്ടുതന്നാലും ലജ്ജിക്കേണ്ടഗോപിമാരും

കൊതിയനെന്നിജ്ജനത്തേപറവൂഞായം"

ഇപ്രകാരം അരുളിച്ചെയ്തതിന്റെ ശേഷം ഭഗവാൻ അവൽപ്പൊതി കയ്ക്കലാക്കി ഒരുപിടി അവൽ ഭക്ഷിക്കുകയും,

"കയ്ക്കലർത്ഥമൊന്നുമില്ലാഞ്ഞെന്റെ ഭക്തന്മാരർപ്പിച്ചാൽ

കയ്ക്കും കാഞ്ഞിരക്കുരുവുമെനിക്കമൃതം"

എന്നു സന്തോഷത്തോടെ പറയുകയും ചെയ്യുന്നു. അനന്തരം പ്രിയവയസ്യനും പരമഭക്തനുമായ ബ്രാഹ്മണന താൻ ദാനംചെയ്‌വാൻ നിശ്ചയിച്ചിരിക്കുന്ന ഐശ്വര്യത്തിന്റെ സൂചനയായി ഭഗവാൻ.

"ശ്രീയുംതവസ്ത്രീയുമൊന്നേ എന്നപദംതന്നെചെന്നാ

ജ്ജായയോടു പറഞ്ഞേക്കൂമമവചനം"

എന്നുമാത്രം പറയുന്നു. ഇതിനെല്ലാം കുചേലന്റെ ഉത്തരം എത്രയും മധുരവും വിനീതവും ആയിരിക്കുന്നു. ചിരവിരഹിതനായ തന്റെ വയസ്യനേ അഥവാ വേദാന്തവേദ്യനായ ജഗദീശ്വരനെക്കണ്ടുണ്ടായ സന്തോഷത്താലും, അദ്ദേഹത്തിന്റെ സൽക്കാരരീതിയാലും, മതിമറന്നുപോയ ആ മഹാബ്രാഹ്മണൻ തന്റെ ഭാര്യയുടെ അപേക്ഷയേപ്പറ്റി ഭഗവാനോടുയാതൊന്നും പറയാതെയും പിറ്റെദിവസം പ്രഭാതത്തിൽ യാത്രപറഞ്ഞ് പിരികയും ചെയ്യുന്നു.

അപ്പോൾ.

"വിയർത്തൊലിച്ചിട്ടു പൂതിഗന്ധമേറുംവിരൂപനേ

വയസ്യനെന്നിട്ടുരതിപതിപിതാവാം
ശ്രീയഃപതിമാറത്തു ചേർത്തതിഗാഢം പുണർന്നതും
ശാസ്യന്മാരാം ഭൃത്യന്മാരുമശിക്കാത്തകുപൃഥുക

മാസ്യത്തിലിട്ടമൃതാക്കിട്ടിറക്കിയതും,"

മറ്റും വിചാരിച്ചു വിചാരിച്ചുണ്ടായ സന്തോഷത്താൽ, ജഡീഭൂതനായ ഇദ്ദേഹം കുറേവഴി നടന്നതന്റെ ശേഷം തന്റെ ഭാര്യയുടെ അപേക്ഷയേ സ്മരിക്കയും അതുനിഷ്ഫലമായിത്തീർന്നതി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/16&oldid=167491" എന്ന താളിൽനിന്ന് ശേഖരിച്ചത്