താൾ:RAS 02 03-150dpi.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---153---
ഇല്ലംവീണുകുത്തുമാറായതും കണ്ടാലും

വല്ലഭകേട്ടാലും പരമാത്മമഗ്നനായഭവാൻ
വല്ലഭയുടെവിശപ്പുമറിയുന്നില്ല"

എന്നുപറഞ്ഞതിനുശേഷം ഭഗവാനെക്കാണ്മാൻ പോണമെന്ന് അപേക്ഷിക്കമാത്രം ചെയ്യുന്നു. ഈ അപേക്ഷയേ സ്വീകരിച്ച് പിറ്റേദിവസം പ്രഭാതത്തിൽ കുചേലൻ പ്രാഭൃതസഹിതനായിപ്പുറപ്പെടുന്നതിനേ എത്ര അനുഭവത്തിൽ വരുത്തി വർണ്ണിച്ചിരിക്കുന്നു.

"കൂലങ്കഷകുതുഹലം കുടയുമെടുത്തിട്ടനു

കൂലയായപത്നിയോടു യാത്രയും ചൊല്ലി
ബാലാദിത്യവെട്ടംതുടങ്ങിയനേരം കൃഷ്ണനാമ
ജാലങ്ങളെ ജപിപ്പൂതും ചെയ്തുകുചേലൻ
ചാലെവലത്തോട്ടൊഴിഞ്ഞ ചകോരാദിപക്ഷിയുടെ
കോലാഹലം കേട്ടുകൊണ്ടുവിനിർഗ്ഗമിച്ചു"

മാർഗ്ഗത്തിൽ അദ്ദേഹത്തിന്റെ വിചാരങ്ങൾ മനുഷ്യസ്വഭാവത്തിന് അത്യന്തം അനുസൃതങ്ങളായിരിക്കുന്നു. വിദ്യാഭ്യാസംകഴിഞ്ഞ് പിരിഞ്ഞതിൽപിന്നെ ഇതേവരേ സ്വാമിയെച്ചെന്നുകാണാത്ത ഞാൻ ഇപ്പോൾ ചെന്നാൽ ഭഗവാന് എന്തുതോന്നുമെന്നും എന്റെ അപേക്ഷ"നാളീകംകരിമ്പനമേല്ക്കെയ്തപോലാകു" മെന്നും, മറ്റും ആക്ഷേപിച്ചും എങ്കിലും ഭഗവാന് എന്നോട് അപ്രകാരമൊന്നും തോന്നുകയില്ലെന്നും

"താണുപണ്ടുണ്ടായസാപ്തപദീനംതന്നെപറഞ്ഞു,

കാണുമ്പോളഖിലേശനോടിരപ്പനിവൻ
ദ്രോണർ ദ്രുപദനാലെന്നപോലെനിന്ദിക്കപ്പെടുക
വേണമെന്നില്ലാദ്യനെനല്ലെപ്രഭുവല്ലല്ലൊ"

എന്നും മറ്റും സമാധാനം ചെയ്തും കുചേലൻ ദ്വാരവതിയുടെ വർണ്ണനം കവിക്കു വർണ്ണനത്തിലുള്ള പാടവത്തേ ധാരാളം പ്രത്യക്ഷീകരിക്കുന്നു. ഈ പട്ടണം കണ്ടപ്പോൾ കുചേലനുണ്ടായ സന്തോഷത്തേ കവി ഇപ്രകാരം വർണ്ണിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/14&oldid=167489" എന്ന താളിൽനിന്ന് ശേഖരിച്ചത്