താൾ:RAS 02 01-150dpi.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--52--

 മലയാളഭാഷയുടെ ഇപ്പോഴത്തെസ്ഥിതി ഒരുവിധം ആലോചിക്കുന്നതായാൽ, മാതാപിതാക്കന്മാരും തക്കരക്ഷാകർത്താക്കന്മാരും ഇല്ലാതെ അലഞ്ഞു നടക്കുന്ന അനാഥക്കുട്ടികളുടെ സ്ഥിതിയോടു തുല്യമായിരിക്കുന്നു എന്ന തെളിയുന്നതാണ്. ഭാഷയെ മനഃപൂർവ്വം സ്നേഹിക്കയും ഭാഷയുടെ ഉൽകർഷത്തെ കാംഷിക്കയും ചെയ്യണമെന്നുള്ള വിചാരം പ്രബലപ്പെടേണ്ടതിന്ന വേണ്ടുന്നവഴികളൊന്നും ഇല്ലാതിരിക്കുന്നതു കൊണ്ടാണ നമ്മുടെ ഭാഷ ഇങ്ങിനെ കിടക്കുന്നത. ദ്രവ്യം സമ്പാതിക്കേണ്ടതിന്നുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ വിദ്യാഭ്യാസമെന്ന് ആളുകൾ കരുതിയിരുക്കുന്ന ഇക്കാലത്ത് അറിവ സമ്പാദിക്കെണ്ടതിന്ന മാത്രമായി വിദ്യ അഭ്യസിപ്പാൻ ആരും ഇല്ലേന്നു പറയത്തക്കവണ്ണം ആളുകളുടെതുക നന്നെ കുറഞ്ഞിരിക്കുമെന്നുള്ളതിന്ന വല്ലസംശയവുമുണ്ടൊ? തുല്യയോഗ്യന്മാരായ രണ്ടാളുകളിൽ ഒരാൾ 10 കൊല്ലം മലയാളവും മറ്റേവൻ 10 കൊല്ലം ഇംഗ്ലീഷും പഠിച്ചു എന്നും ഇവർ ഇരുവരും ഉദ്യോഗത്തിനായി ഒരാളുടെ അടുക്കൽ ചെന്നു എന്നും ഇരിക്കട്ടെ. ഇവരിൽ ആരെ ആയിരിക്കും ആദ്യം ഉദ്യോഗത്തിന്ന നിയമിക്കുക? ഇവരിൽ അധികശമ്പളം കിട്ടുന്നത ആർക്കായിരിക്കും? ഉദ്യോഗവും അധിക ശമ്പളവും കിട്ടുന്നത ഇംഗ്ലീഷ പഠിച്ച ആൾക്കായിരിക്കുമെന്നുള്ളതിൽ സംശയിക്കുന്നവരുണ്ടോ? ഈസ്ഥിതിക്കു മലയാളഭാഷ വേണ്ടപോലെ അഭ്യസിക്കുന്നതിന്ന ആളുകളുണ്ടാകുമൊ ? ആളുകൾ ഇല്ലെന്നവന്നാൽ മലയാളപണ്ഡിതന്മാരുടെ സംഖ്യ പ്രതിദിനം കുറഞ്ഞുവരുകയില്ലയൊ? മലയാളപണ്ഡിതന്മാർ ഇല്ലാതെയായാൽ മലയാളഭാഷയിൽ ഉത്തമപുസ്തകങ്ങളുണ്ടാക്കുന്നതിന്ന് ആളില്ലെന്നുവരാതിരിക്കുമൊ?
 ഭാഷയെ പരിഷ്കരിക്കേണ്ടതിന്നായി പുറപ്പെടുന്നവർ ഈ സംഗതിയെക്കുറിച്ച ഒന്നാമതായും മുഖ്യമായും ചിന്തിച്ചിട്ടുണ്ടായിരിക്കുമെന്ന വിശ്വസിക്കുന്നു.
  ഏതായാലും മലയാളപണ്ഡിതന്മാരുടെ തുക വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമം ഒന്നാമതായി ചെയ്യെണം എന്നപറയേണ്ടതഎത്രയും അത്യാവശ്യമായിരിക്കുന്നു.

സി. ഡി. ഡേവിഡ്.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/53&oldid=167366" എന്ന താളിൽനിന്ന് ശേഖരിച്ചത്