താൾ:RAS 02 01-150dpi.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--51--

എഴുതുന്നതിലും ചിലഭാഷാഭേദങ്ങൾ ഉണ്ടെന്നുള്ളതനിരാക്ഷെപമായ ഒരു കാർയ്യമാകകൊണ്ട ഈ ദോഷത്തെ പരിഹരിച്ച ഭാഷക്ക 'ഐകരുപ്യം'വരുത്തണമെന്നുള്ളതാണ് ഈസഭവുടെ മുഖെ്യൊദ്ദേശങ്ങളിൽ ഒന്ന് എന്നു ആ സഭ വ്യക്തമായി അറിയിക്കഉണ്ടായിട്ടുണ്ട. ഈ ആന്തരം സഫലമാക്കുന്നതിന്ന് ആരെല്ലാം എന്തെല്ലാം പ്രവൃത്തിച്ചുഎന്നുംഎത്രത്തോളം ഗുണം സിദ്ധിച്ചുവെന്നുംമറ്റും ആറലോചിച്ച് അഭിപ്രായം പറയെണ്ടുന്ന ചുമതല വഹിപ്പാൻ ഇവിടെഒരുങ്ങുന്നില്ലാ. എങ്കിലും ഭാഷാപോഷിണീ സഭയുടെ സ്ഥാപനാനന്തരം, പലരും തങ്ങൾക്ക ഒരു പുതിയ ശക്തിസിദ്ധിച്ചിട്ടെന്ന പോലെ, പുസ്തകമേഴുതിയുണ്ടാക്കുന്നതിന്നും അവയെ അച്ചടിപ്പിക്കുന്നതിനും ആരംഭിച്ചു എന്നു പറഞ്ഞേ മതിയാവു. പലതരത്തിലുള്ള പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്ട. അച്ചുകൂടങ്ങൾ വർദ്ധിക്കുകയും അച്ചടിക്കൂലി പണ്ടത്തതിൽ കുറയുകയും നല്ല പുസ്തകങ്ങൾ മാത്രമേ അച്ചടിപ്പിച്ചുകൂടു എന്നൊരുനിയമം ഇല്ലാതിരിക്കുകയും ചെയ്യുന്ന കാലത്തെ, കവിയശഃപ്രാർത്ഥികൾ വർദ്ധിച്ചാൽ, പുസ്തകങ്ങളുടെ തുക വർദ്ധിക്കാതിരിക്കുന്നതല്ല എന്നുള്ളത ഓർക്കേണ്ടതായി വന്നിട്ടുണ്ട. എങ്കിലും ചില മഹാന്മാർ സൽഗ്രന്ഥങ്ങളാകുന്ന മനോഹരലതകളേ കൊണ്ട ഭാഷയാകുന്ന ഉദ്യാനത്തെ അലംകരിച്ചിട്ടില്ലെന്നില്ല. വായനക്കാരുടെമനസ്സിന്ന് ആഹ്ളാദവും ബുദ്ധിക്ക വികാസവും ജനിപ്പിക്കാത്ത പുസ്തകങ്ങൾ ഉണ്ടെങ്കിൽ അവയെ പക്ഷികളുടെ കൂട്ടത്തിൽ ഇടസന്ധ്യക്കു പറക്കുന്ന കടവാതിലുകളോടു ഉപമിക്കാമെന്നാണതൊന്നുന്നത. നല്ല നാണ്യങ്ങൾ ഉണ്ടായതോടുകൂടി, അല്ലെങ്കിൽഉണ്ടായതിനാൽ,കള്ളനാണ്യങ്ങൾ ഉണ്ടായപ്രകാരംതന്നെ, നല്ലപുസ്തകങ്ങൾ ഉണ്ടായിട്ടുള്ളതിന്റെ അവസ്ഥപോലെ ക്ഷുദ്രപുസ്തകങ്ങളുമുണ്ടായി എന്ന വരുന്നതിൽ ആശ്ചർയ്യപ്പെടുവാനോന്നുമില്ലാ. എങ്കിലും ചീത്തപ്പുസ്തകങ്ങൾ ഉണ്ടാക്കുന്നതിനെക്കാൾ പുസ്തകമുണ്ടാക്കാതിരിക്ക നല്ലൂ എന്നുപറയാതിരുന്നാൽ അത ഒരു വലിയ അനീതിയായി വിചാരിക്കപ്പെടുമെന്ന തോന്നുന്നു. "വല്ലാത്ത ബാല പ്രഭവത്തിനെക്കാൾ ഇല്ലാത്ത ബാലപ്രഭവം സുഖംപോൽ" എന്നുള്ളത ഇവിടെ ഓർമ്മവെക്കെണ്ടതായി വന്നിരിക്കുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/52&oldid=167365" എന്ന താളിൽനിന്ന് ശേഖരിച്ചത്