Jump to content

താൾ:RAS 02 01-150dpi.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-- 53 --


നാഗാനന്ദം.


ജീമൂതവാ -

            നന്നയിനാഡി വഴി രക്തമൊലിച്ചിടുന്നു
            ണ്ടെന്നല്ലിനിയ്ക്കിനിയുമുണ്ടുടലിങ്കൽ മാംസം
            തോന്നിലതൃപ്തി തവ വന്ന വിധത്തിലെന്തോ
            തിന്നാതിരിപ്പതു ഭവാൻ മഹനീയമൂർത്തേ!

       (൯൫)


ഗരു - (വിചാരം) ആശ്ചര്യം! ആശ്ചര്യം! ഇയ്യാൾ ഈ സ്ഥിതിയിലായിട്ടും ഇങ്ങിനെ ഊർജ്ജിതമായി സംസാരിക്കുന്നുവല്ലോ. (പ്രകാശം) അല്ലേ മഹാസത്വ!

            ഹൃദയമതിൽ നിന്നു നിന്നുടെ
            രുധിരം ഞാനപഹരിച്ചു കൊക്കുകളാൽ
            അധുനാധൈര്യത്താൽ മമ
            ഹൃദയവുമിന്നപഹരിച്ചു ഹന്ത ഭവാൻ

       (൯൬)


അത് കൊണ്ട് അങ്ങ ആരാണെന്നറിഞ്ഞാൽ കൊള്ളാമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ജീമൂ - വിശപ്പു കൊണ്ടു പീഡിതനായിരിക്കുന്ന അങ്ങയെ ഇതൊക്കെപ്പറഞ്ഞു കേൾപ്പിക്കുന്നത് യുക്തമല്ല. അതുകൊണ്ട് രക്തമാംസങ്ങൾ ഭക്ഷിച്ച്‌ തൃപ്തി വരുത്തിയാലും!

ശംഖ - (സംഭ്രമത്തോടു കൂടി അടുത്തു ചെന്നിട്ട്) വൈനതേയ! വൈനതേയ! സാഹസം പ്രവർത്തിക്കരുത്. അദ്ദേഹം സർപ്പമല്ല. അദ്ദേഹത്തിനെ മോചിപ്പിച്ചാലും! എന്നെ ഭക്ഷിച്ചാലും! അങ്ങേക്കു ഭക്ഷിപ്പാനായിട്ടു വാസുകി കല്പിച്ചയച്ചിരിക്കുന്നത് എന്നെയാണ്. (എന്ന മാറ കാണിക്കുന്നു)

ജീമൂ - (ശംഖചൂഡനെ കണ്ടിട്ട് വിചാരം) ഈ ശംഖചൂഡൻ ഇപ്പോൾ വന്നതുകൊണ്ട് എൻറെ ആഗ്രഹം ഫലിക്കാതെ വരുമെന്നുണ്ടോ?

ഗരു - (രണ്ടുപേരെയും നോക്കീട്ട്) നിങ്ങൾക്കു രണ്ടു പേർക്കും വദ്ധ്യ ചിഹ്നമുണ്ടല്ലോ. ആരാണു സർപ്പമെന്നു ഞാൻ അറിയുന്നില്ല.

ശംഖ - ഇവിടെ ഭ്രമമുണ്ടാവാൻ ഒരു വഴിയുമില്ലാ.



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Architectlal എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/54&oldid=167367" എന്ന താളിൽനിന്ന് ശേഖരിച്ചത്