താൾ:RAS 02 01-150dpi.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--50--

അബദ്ധംപോലെതന്നെയാണ, ബൈബിൾ മുതലായവയുടെ തർജ്ജമക്ക ശ്രമിച്ചിട്ടുള്ള ചില ക്രിസ്ത്യാനികൾക്ക മലയാളത്തിന്റെ അറിവില്ലായ്മകൊണ്ട നേരിട്ടിട്ടുള്ള അബദ്ധവും" എന്നപറഞ്ഞിരിക്കുന്നു. (രസികരഞ്ജിനി 1078 ഇടവം ലക്കം10). ഭാഷയുടെനന്മക്കുവേണ്ടിമിഷ്യനറിമാർശ്രമിക്കുന്നുണ്ടെന്നുവരികിലും നേരെയാകുന്നില്ലന്നാണല്ലോ ഈ മഹാന്മാരുടെഅഭിപ്രായങ്ങളിൽനിന്ന തെളിയുന്നത.
 മിഷ്യനറിമാർ ഇവിടങ്ങളിൽ അച്ചുക്കൂടങ്ങൾ സ്ഥാപിക്കയും പുസ്തകങ്ങൾ അച്ചടിപ്പിച്ച തുടങ്ങുകയും ചെയ്തതോടുകൂടി പുസ്തകമുണ്ടാക്കി അച്ചടിപ്പിക്കണമെന്നുള്ളവിചാരം പലരിലും ഉദിച്ചുതുടങ്ങി.  ഏകദേശം ഇതിനോടടുത്ത കാലത്തായിരിക്കണം, കേരളകാളിദാസനേന്ന' എല്ലാവിദ്വാന്മാരാലുംസമ്മതിക്കപ്പെട്ടിരിക്കുന്ന വലിയകോയിത്തമ്പുരാൻ തിരുമനസ്സിലേ അദ്ധ്യക്ഷതയിൻകീഴിൽ തിരുവിതാംകൂർ ബുക്കുകമ്മറ്റി വകയായി വളരെ നല്ലപുസ്തകങ്ങൾ അച്ചടിപ്പിച്ച സ്കൂളുകളിൽ പാഠപുസ്തകങ്ങളായി സ്വീകരിക്കപ്പെടുകയുണ്ടായിട്ടുള്ളത. കോട്ടയം സി. എം. എസ്സ്,വകയായും ബ്രിട്ടീഷിൽ സ്കൂൾഇൻസ്പക്ടർ മിസ്റ്റർഗാർത്തുവെറ്റ് സ്യ്പവർകളുടെ വകയായും, വെർക്കോട്ട അച്ചുതപണിക്കരവർകളുടെ വകയായും, പാഠപുസ്തകങ്ങൾ ഉണ്ടായിട്ടുണ്ട. ഇങ്ങിനെയുള്ള പാഠപുസ്തകങ്ങളിൽ ദെശികഭാഷാപദങ്ങൾ കൂടികലർന്നിട്ടുണ്ടെന്ന പറയേണ്ടതായി വന്നിരിക്കുന്നു. ഭാഷാശാകുന്തളത്തിന്റെ ആവിർഭാവത്തോടുകൂടി നാടകങ്ങൾ ഉണ്ടായിത്തുടങ്ങി. ഇങ്ങിനെ നൂതന പുസ്തകങ്ങളാകുന്ന ആഭരണങ്ങളെകൊണ്ട ഭാഷാംഗനയെഇടക്കിടെ പലരും യഥാശക്തി അലംകരിച്ചുകൊണ്ടിരുന്നു എന്നല്ലേ പറയേണ്ടു.
 ഇങ്ങനെ നടന്നു വരുമ്പോളാണ, "കവിസമാജം" ഉണ്ടായത. ഈസമാജമാണ് ഏറെത്താമസിയാതെ ഭാഷാപൊഷിണി സഭയായത് എന്ന്എല്ലാവരും അറിഞ്ഞിട്ടുണ്ടല്ലൊ. മലയാള രാജ്യനിവാസികളായ സകലരുടെയും മാതൃഭാഷമലയാളമാണെന്നവരികിലും, ദെശമതഭെദാനുസരണമായി, സംസാരിക്കുന്നതിലും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/51&oldid=167364" എന്ന താളിൽനിന്ന് ശേഖരിച്ചത്