Jump to content

താൾ:RAS 02 01-150dpi.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--49--

ന്നല്ലെ പറയേണ്ടു. അദ്ദേഹം മലയാളഭാഷയെ യഥാർത്ഥമായിസ്നേഹിക്കയും നമ്മുടെ ഭാഷയുടെ അഭ്യുദയത്തിനുവേണ്ടി യത്നിക്കയും ചെയ്തിട്ടുള്ള മഹാമനസ്കനാണെന്നുള്ളതിന്ന സന്ദേഹമില്ല.അദ്ദേഹം കേരളോല്പത്തി, കേരളപ്പഴമ മുതലായ ചില ഗദ്യപുസ്തകങ്ങൾ അച്ചടിപ്പിച്ചതായി പ്രസ്താവമുണ്ട.  കെ. ആർ. കൃഷ്ണപിള്ള അവർകൾ ബി.എ,മുമ്പൊരിക്കൽ എഴുതീട്ടുള്ളതിൽ നിന്ന ഏതാനും വാചകങ്ങൾ ഇവിടെ എടുത്ത കാണിക്കുന്നതസന്ദർഭോചിതമായിരിക്കുമെന്ന നിശ്ചയിച്ച താഴേ ചേർക്കുന്നു. "ഗദ്യപുസ്തകങ്ങളുടെ അഭിവൃദ്ധിക്കുവളരെ സഹായിച്ചിട്ടുള്ള മിഷ്യനറിമാർ നമ്മുടെ കൃതജ്ഞതക്ക് അർഹന്മാരാകുന്നു എങ്കിലും പദപ്രയോഗത്തിൽ ഇംഗ്ലീഷ് വ്യാകരണത്തെ അധികമായി അനുസരിച്ചിട്ടോ എന്തോ ഇവരുടെ ഗദ്ത്തിന്ന് ഒരു മിഷ്യനറിച്ചുവകൂടി തട്ടീട്ടുണ്ട. ഇംഗ്ലീഷിലെപ്പോലെഅച്ചടിച്ചു ബൈണ്ടുചെയ്ത വ്യാകരണപുസ്തകങ്ങൾ ഇല്ലെങ്കിലും,ഒരു വ്യാകരണരീതിയും ചില വാചകസംകേതങ്ങളുമുള്ള ഭാഷയാണ മലയാളമെന്ന് ഇവർ മനസ്സിലാക്കിയിരുന്നില്ലെന്ന തോന്നുന്നു. രാമനെ കണ്ടു എന്ന പറയുന്നതിന്നു പകരം രാമനാൽ കണ്ടുഎന്നോ, രാമനിൽ കണ്ടു എന്നോ, പറയുന്ന നടപ്പ് ഒരിക്കലുംഇല്ലായിരുന്നു. അതുപോലെതന്നെ ഇനിക്ക കൊടുക്കു എന്നും നീഎന്തിനു വന്നില്ലാഎന്നും മറ്റുമുള്ള വാചകങ്ങൾ ഇന്നത്തെപ്പോലെതന്നെ അന്നും മലയാളികൾക്ക ദുസ്സഹമായിരുന്നിരിക്കണം ഈ സംഗതികളെ അത്ര ശ്രദ്ധിക്കാതെ എഴുതിയതിനാൽ മിഷ്യനറിമാരുടെ മലയാളത്തിന് ഒരു വൈരൂപ്യം വന്നു കൂടീട്ടുണ്ട.ബൈബിളിന്റെ ഇംഗ്ലീഷ് നന്നായിട്ടുള്ളേടത്തോളം ബൈബിൾതർജ്ജമയുടെ മലയാളവും നന്നായിരുന്നെങ്കിൽ ഈ പുസ്തകത്തെഇപ്പോൾ വായിക്കുന്നതിലധികം മലയാളികൾ വായിക്കുമായിരുന്നു" (ഭാഷാപോഷിണി 1074 മകരം). ഇതുകൂടാതെ ഇയ്യിടെപി. കെ. നാരായണവിള്ള അവർകൾ ബി. എ, ഭാഷാസഹിത്യത്തിന്റെ ഉൽകർഷണത്തെപ്പറ്റി എഴുതിയിട്ടുള്ളതിൽഏതാദൃശന്മാർക്ക മൂലഭാഷകളുടെ അറിവില്ലായ്മകൊണ്ടുണ്ടാകുന്ന

--7--































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/50&oldid=167363" എന്ന താളിൽനിന്ന് ശേഖരിച്ചത്