താൾ:RAS 02 01-150dpi.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരി ചന്ദ്രക്കലയല്ലേ ഇടേണ്ടത്? എന്നാൽ അവർ അകാർമ മാത്രമായിട്ടാണല്ലോ എഴുതുന്നത്. അതിനാൽ അവരും അവ്യവസ്ഥിതമായി പ്രവർത്തിക്കുന്നു. സൌവ്രുത അകാരം ഉച്ചരിക്കുന്നവർ അകാരോപരി ചന്ദ്രക്കലയിടുന്നത് സാധുതന്നെ. സംവ്രുത ഉകാരക്കാർ ഉകാരോപരി മിത്തലിടുന്നതും ശരിയാണു. പൂർണ്ണ ഉകാരം എഴുതുന്നവർ അതേവിധം ഉച്ചരിക്കാതെ സംവ്രുതസ്വരമായി ഉച്ഛരിച്ചിരുന്നുവെങ്കിൽ ആക്ഷേപമില്ലാതിരുന്നേനേ. ആകെപ്പാടെ നോക്കിയതിൽ കേരളപാണിനീയ വിധിയോടു യോജിക്കുന്നവരാണ് അധികമാളുകളാണെന്നു തോന്നുന്നു. പ്രസ്തുത സംവ്രുതസ്വരം വാസ്തവത്തിൽ ഉകാരഭേദമായിരിക്കണം. അതു ദേശഭേദം കൊണ്ടൂം ഇതരഭാഷസമ്മേളനത്താലും അവിടവിടെ മാറിപ്പോയതായിരിക്കാം. അതു ദേശഭേദം കൊണ്ടും ഇതരഭാഷാ സമ്മേളനത്താലും അവിടവിടെ മാറീപ്പോയതായിരിക്കാം. കേരളപാണിനീയകർത്താവു മധ്യകേരളീയന്മാരുടെ പ്രയോഗത്തെ അവലംബിച്ച് വിധിചെയ്തിരിക്കയാൽ തിരുവിതാംകൂറിൽ ഭൂരിപക്ഷക്കാരും അതിനെ ആദരിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. മറ്റുള്ള ഭിന്നോഛ്കാരണക്കാർ താന്താങ്ങളുടെ ഉച്ചാരണത്തിനു ചേർന്ന രീതിയിൽ അടയാളം ചെയ്തിരുന്നുവെങ്കിൽ ഒരുവിധം സഹിക്കാമായിരുന്നു. അതു ചെയ്യാതെ അവ്യവസ്ഥിതമായി പ്രയോഗിക്കുന്നതു യുക്തമാണെന്നു തോന്നുന്നില്ല. ഈ അന്തസ്വരാച്ചോരണ വിഷയത്തിൽ ഭിന്നഭിന്ന രീതികളെ അവലംബിച്ചിരിക്കുന്ന കാലമത്രയും, സംവ്രുതസ്വരചിഹ്നകാര്യത്തിൽ മലയാളീകൾ വിയോജിച്ചിരിക്കുകയേ ഉള്ളൂ എന്നു തോന്നുന്നുമുണ്ട്. ഇനി മറ്റൊരു വർണ്ണത്തെക്കുറിച്ച് അല്പം പറവാനുണ്ട് ‘നന’,‘പന’ ഇത്യാദികളിലെ ദ്വിതീയവർണ്ണത്തെക്കുറിപ്പാൻ പ്രത്യേകലിപി ആവശ്യ്യമെന്നു ഭാഷാ ശാസ്ത്രജ്ഞന്മാർ നിഷ്കർഷിക്കുന്നു. ഒരു ലിപി ഒരേ ഒരു വർണ്ണത്തെയേകുറിക്കാവൂ എന്നും, ഒരു വർണ്ണത്തെക്കുറിപ്പാൻ ഒരേ ഒരു ലിപിയേ പാടൂ എന്നും ശാസ്ത്രം നിഷ്കർഷ ചെയ്യുന്നുണ്ട്. ആ നിയമത്തിനു മലയാള ഭാഷയിലെ അക്ഷരപ്പട്ടികയും വ്യത്യസ്തമായിരിക്കുന്നു. ഈ നിഷ്കർഷത്തെ അനുസരിക്കുകയാണെങ്കിൽ,‘നന’യിലെ രണ്ടുവിധവർണ്ണങ്ങളേയും ഒരേ ലിപികൊണ്ടുകുറിക്കുന്നത് അയുക്തവും ആകുന്നു’തിന്നുന്നു’,‘തിന്നു’,‘തി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/40&oldid=167352" എന്ന താളിൽനിന്ന് ശേഖരിച്ചത്