ഉദാസീനരായിർക്കുകയും ചെയ്യുന്നത് അത്ഭുതകരമല്ലല്ലോ. തിരുനന്തപുരം മുതൽ വടക്കോട്ടു കൊച്ചിവരെ പലേടത്തും സംവ്രുതോകാരമായിട്ടാണ് പലരും ഉച്ചരിക്കുന്നത്: അതിനാൽ ഉകാരോപരി ചന്ദ്രക്കലയിടുന്നതിന്റെ ഔചിത്യം അവർക്ക് നല്ലവൺനം മനസ്സിലാകുവാനിടയുണ്ട്. അതിനാലാണത്രെ ‘കേരളപാണിനീയവിധിയെ‘ അനുവർത്തിക്കുന്നതിൽ അവർ പൂർവ്വചാരലംഘനവൈമനസ്യമല്ലാതെ, വാസ്തവമായ വൈമത്യം കാട്ടാതിരിക്കുന്നത്. എന്നാൽ, മലബാർക്കാരുടെ സംവ്രുതസ്വരം ഉകാരത്തിന്റെയോ അകാരത്തിന്റെയോ വകഭേദമല്ലാ. കോഴിക്കോടുമുതലായ പ്രദേശങ്ങളിലുള്ളവരുടെ സംഭാഷണ രീതിയെ ശ്രദ്ധിച്ചു ങ്ക്കിയാൽ മേല്പറഞ്ഞ സംവ്രുതസ്വരം ഇകാരത്തിന്റെ ഉൾവലിവാണെന്നുതോന്നും. ആകയാൽ അവർ ഉകാരോപരി ചന്ദ്രക്കലിയിട്ടെഴുതുവാൻ കടിക്കുന്നത് വിസ്മയജനകമല്ലല്ലോ. ഇനി സംവ്രുത അകാരമായി ഉച്ചരിക്കുന്നവർ ചിലരുണ്ട്; അവർ മിക്കവാാറൂം ക്ച്ചി സംസ്ഥാന നിവാസികളാകുന്നു. ഇവരും കേരള പാണിനീയത്തെ അനാദരിക്കുന്നതിൽ ആശ്ചര്യപ്പെടുവാനില്ലാ.
മേൽപ്പറഞ്ഞ സംവ്രുതസ്വർത്തിൽ അവസാനിക്കാത്ത നാമപദങ്ങളുടെ ബഹുവചനരൂപം നോക്കുമ്പോൾ ആസ്വരം ഉകാരം (പൂർണ്ണം) ആയി മാറൂന്നുവെന്ന കണ്ടാണ് സംവ്രുതസ്വരം ഉകാരത്തിന്റെ വകഭേദമന്നെ’കേരളപാണിനി’ വിധിക്കുന്നത്. അന്ത്യസ്വരം സംവ്രുതോകാരമല്ലെന്നുള്ള അഭിപ്രായ്ക്കാർക്ക് ഇപ്പറഞ്ഞ ബഹുവചനരൂപങ്ങളിലെ സ്വരമാറ്റത്തിനു സ്മയമായി, ‘പ്രത്യയം ചേരുമ്പോൾ അന്തയ്സംവ്രുതസ്വരം ലോലിച്ചു ഉകാരാഗമം വരുന്നു’ എന്നു പറയാമല്ലോ; എന്നുവച്ചാലും പ്രത്യയത്തിന്റെ മറ്റു സ്ഥലങ്ങളിലുള്ള പ്രവേശത്തെപ്പറ്റി ആലോചിച്ചാൽ ഈ സമാധാനം ഇവിടെ സാധുവല്ലാതെ വരുന്നതാണ്. പിന്നെ ഉച്ചാരണത്തെ അനുസരിച്ച് ലിപിയെക്കുറിക്കണമെന്നുള്ള നിഷ്കർഷം നോക്കുമ്പോൾ ഇവരുടെ രീതി അശാസ്ത്രീയമായിരിക്കുന്നുവെന്നു കാണാം. മലബാർക്കാരുടെ സംവ്രുതസ്വരം ഇകാരത്തിന്റെ ഉൾവലിവായിരിക്കെ ഇതിനെക്കുറിപ്പാൻ ഇകാരോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |