താൾ:RAS 02 01-150dpi.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നും’ എന്നിവയിലെ ദ്വിതീയവർണ്ണങ്ങളെ ഒരു പോലെ ഉച്ചരിക്കുന്നതിനു ചിലരേ പ്രേരിപ്പിക്കുന്നതും ഈ ലിപിഭേദമില്ലായ്മയാണല്ലോ. വാസ്തവത്തിൽ, ലിപിഭേദം ചെയ്യുന്നത് മലയാള ഭാഷയെ അഭ്യസിച്ചു തുടങ്ങുന്നവർക്ക് സന്ദേഹനിവാരകവും ശാസ്ത്രീയരീത്യാ ആവശ്യകവുമാകുന്നു. ഈ വർണ്ണത്തെക്കുറിപ്പാൻ കേരളപാണിനീയകർത്താവിനാൽ നിർദ്ദിഷ്ടമായ ‘ഇ’ എന്ന ലിപിയാണു ആദരണീയമെന്നുള്ളത് തമിഴിൽ അതേ വർണ്ണത്തിലുള്ള ലിപി ഇതിനു അനുരൂപമായിരിക്കുന്നു എന്നതിനാൽ സിദ്ധമാകുന്നു. ഈ പുതിയ ലിപിക്ക് അച്ചുകൂടക്കാർ കുറേ ക്ലേസിക്കുമായിർക്കാം ‘ഇ’ എന്നുണ്ടാക്കാൻ ‘ണ’യുടെ കുനിപ്പ് കളയുകയോ ഇ യുടെ താഴത്തെ ഭാഗം എടുത്തുകളയുകയോ ചെയ്താൽ . ഉകാരം ചേരുമ്പോഴത്തെ രൂപത്തിനു “ക്ണുപ്തി” എന്ന വാക്കിലെ ........നെ പ്രയോഗിക്കുകയോ അഥവാ ഉകാരക്കുറിപ്പായ ചുഴിപ്പ് ചേർക്കുകയോ ചെയ്യാം. ദ്വിത്വത്തിനു ണ്ണയുടെ അന്ത്യഭാഗം ഛേദിച്ചാൽ കിട്ടുന്ന ........ മതിയാകും. ഇങ്ങിനെ ഈ പുതിയ വർണ്ണത്തെ താഴെ കാണിക്കുന്ന പ്രകാരം കുറിക്കാം. ഉ- (1)ഇനം . ഇണം, ഇണി, വാണീന്നു, കുനുകുനെ (ഇത്യാദി) (2) ഇണ്ണത്, ഇണ്ണാക്ക്, ഇണ്ണിയും , തിന്നുന്നു, ഐണ്ണെ (ഇത്യാദി) ഈ വിധം പുതിയ ലിപികളേ ഉപയോഗിക്കാൻ അച്ചുകൂടക്കാർ പ്രത്യേക്കം കരുവുകളുണ്ടാക്കുന്നത് ഉത്തമമായിരിക്കും. ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ വന്നു തുടങ്ങിയതു മുതൽക്ക് ചില ഉച്ചാരണങ്ങളെ കുറിപ്പാൻ ലിപികളീല്ലാതെ നാം ക്ലേശിക്കാറുണ്ടല്ലോ ഫാദർ (Father), മിഡ് വൈഫുകൾ (എഫ് എ) മുതലായ വാക്കുകൾ മലയാളത്തിൽ എഴുതുമ്പോൾ F എന്ന ഉച്ചാരണത്തിന് ‘ഫ’ എന്നേ അച്ചടിക്കാൻ ഇട വരുന്നുള്ളൂ. ഇതിന്റെ പരിഹാരത്തിനായൈ ചിലർ ഫയുടെ മീതേ ചന്ദ്രക്കലയിടൂകയും ചിലർ ഇംഗ്ലീഷിലെ അന്തര ചിഹ്നം ഇടുകയും ചിലർ മറ്റുവിധം സൂചിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്. ഈയിട ‘മലയാള മനോരമ’ അച്ചുകൂടക്കാർ മറ്റൊരുവിധം ഉപായം ചെയ്തിരുന്നുയ് ‘ഫ’ യും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/41&oldid=167353" എന്ന താളിൽനിന്ന് ശേഖരിച്ചത്