പുരാണകഥകൾ
തമായ പുണ്യലോകത്തെ അനുഭവിപ്പാൻ പുറപ്പെടുക. നിങ്ങൾക്കു കയറിപ്പോകുവാനായി ഇതാ ദിവ്യമായ വിമാനം വന്നുനില്ക്കുന്നു. നിങ്ങളുടെ ആതിത്ഥ്യം അനുഭവിപ്പാൻ വന്ന ഈ ഞാൻ മനുഷ്യരൂപം കയ്ക്കൊണ്ട ധർമ്മമാണു്; മറ്റാരുമല്ല. മൂർത്തിമത്തായി അവതരിച്ച സാക്ഷാൽ ഭഗവാനായ ധർമ്മം ഇപ്രകാരം അരുളിച്ചെയ്തു വാക്കുകൾ കേട്ടു് ആനന്ദപരവശനായ വിപ്രവര്യ്യനും അദ്ദേഹത്തിന്റെ പുത്രാദികളും വിമാനത്തിൽ കയറി പുണ്യലബ്ധമായ പരമാനന്ദം അനുഭവിപ്പാനായി സ്വർഗ്ഗലോകത്തേയ്ക്കു ഗമിക്കുകയും ചെയ്തു. അതിന്റെ ശേഷം ആ പുണ്യവാന്മാരുടെ ഗൃഹത്തിലുള്ള ഒരു അളയിൽ പാർത്തിരുന്ന ഞാൻ കിട്ടുന്നതു വല്ലതും പെറുക്കിത്തിന്നുവാനായി പതിവുപ്രകാരം പുറത്തേയ്ക്കു വന്നു. ആ ദിവ്യനായ അതിഥിയെ പൂജിക്കുകയും ഭുജിപ്പിക്കുകയുംചെയ്ത സ്ഥലത്തിൽ വല്ലതും കിടപ്പുണ്ടോ എന്നു നോക്കുവാനായി ഞാൻ അവിടെയെല്ലാം ചുറ്റിനടന്നു. എനിക്കു തിന്മാൻതക്കവണ്ണം ഒന്നും കിട്ടിയില്ലെങ്കിലും മലർപ്പൊടിയുടെ സംസർഗ്ഗംകൊണ്ടും അതിഥിയെ കാൽ കഴുകിച്ച് തീർത്ഥജലത്തിന്റെ സ്പർശംകൊണ്ടും ദേവകൾ വർഷിച്ചിരുന്ന പുഷ്പങ്ങളുടെ സമ്പർക്കംകൊണ്ടും എന്റെ ശരീരത്തിൽ പകുതി സ്വർണ്ണമയമായിത്തീർന്നു. അന്നുമുതൽ അതുപോലെ പാവനമായ യജ്ഞാന്തര