നകുലോപാഖ്യാനം
സ്നേഹത്താലും ആത്മരക്ഷണത്തിലുള്ള അഭിനിവേശത്താലും ധർമ്മത്തെ വിസ്മരിക്കാതെ ഭക്തിപൂർവ്വം സർവ്വസ്വവും ദാനംചെയ്ത അങ്ങുന്നു സ്വർഗ്ഗവാസത്തിന്നു യോഗ്യനായിത്തീർന്നിരിക്കുന്നു. അങ്ങുന്നു് ഇപ്പോൾ നടത്തിയ ഈ ദാനയജ്ഞം ദ്രവ്യവിഷയത്തിൽ വളരെ നിസ്സാരമാണെങ്കിലും ചിത്തശുദ്ധികൊണ്ടും ശ്രദ്ധാഭക്തികൾകൊണ്ടും നിസ്തുല്യമാണു്. ദാനത്തിൽ മുഖ്യങ്ങളായ അംശങ്ങൾ ചിത്തശുദ്ധിയും ദ്രവ്യശുദ്ധിയുമാകുന്നു. ദാനം ചെയ്യപ്പെടുന്ന വസ്തുവിന്റെ വലുപ്പം വളരെ അപ്രധാനമായ അംശമാണു്. അനേകായിരം ഗോക്കളെ ദാനം ചെയ്തു സുകൃതം നേടിയ നൃഗ മഹാരാജാവു സ്വന്തമല്ലാത്ത ഒരൊറ്റപ്പശുവിനെ ദാനം ചെയ്തതു നിമിത്തം നരകത്തിൽ പതിച്ചു. സ്വശരീരത്തിൽനിന്നു മാംസം മുറിച്ചു പരുന്തിന്നു കൊടുത്തു പ്രാവിന്റെ പ്രാണനെ രക്ഷിച്ച ശിബിചക്രവർത്തിയാകട്ടെ, അത്ര മാത്രം കൊണ്ടു സ്വർഗ്ഗവാസസുഖത്തെയാണു് ലഭിച്ചതു്. വിപുലങ്ങളായ ദാനദക്ഷിണകളോടുകൂടി അനുഷ്ഠിക്കപ്പെട്ട ഒരു വലിയ അശ്വമേധയാഗവും നിർമ്മലമായ മനസ്സോടും ഭക്തിഭരിതമായ ശ്രദ്ധാതിശയത്തോടുംകൂടി നാലുനാഴി മലർപ്പൊടികൊണ്ടു നിങ്ങൾ നടത്തിയ പവിത്രമായ യജ്ഞവും ഫലത്തിൽ തുല്യങ്ങളാണു്. അതുകൊണ്ടു് അങ്ങുന്നു കുടുംബസഹിതനായി ധർമ്മാർജ്ജി