താൾ:Puranakadhakal Part 1 1949.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നകുലോപാഖ്യാനം
39

രുന്നതു്? വേദവിധിപ്രകാരം വേണ്ടുംവണ്ണം ഞങ്ങൾ നടത്തിയ ഈ യാഗത്തെ നിന്ദിക്കുവാൻ തക്കവണ്ണം എന്തൊരു ജ്ഞാനമാണു നിനക്കുള്ളതു? ദേവന്മാരെ ഹവിദ്ദാനംകൊണ്ടും, പിതൃക്കളെ ശ്രാദ്ധാതപ്പണങ്ങൾകൊണ്ടും, ബ്രാഹ്മണരെ മാനങ്ങൾകൊണ്ടും തൃപ്തിപ്പെടുത്തിയ ഈ യാഗത്തിൽ എന്തൊരു കർമ്മവൈകല്യമാണു നീ കണ്ടിട്ടുള്ളതു? ദരിദ്രന്മാരെ ദാനങ്ങൾകൊണ്ടും സുഹജ്ജന്മങ്ങളെ സമ്മാനങ്ങൾകൊണ്ടും സന്തോഷിപ്പിച്ച ഈ മഹാസത്രത്തിൽ സമ്പത്തിന്റെ ന്യൂനതയുള്ളതായി ആർക്കു തന്നെ പറയുവാൻ കഴിയും? നാലു ദിക്കുകളേയും ശ്ലാഘ്യമായ വിധത്തിൽ ജയിച്ചു ന്യായമായി നേടിയ പണംകൊണ്ടു ദാനധർമ്മങ്ങൾ നടത്തി, അനാഥന്മാക്കു രക്ഷനൽകി, ശരണാഗതന്മാർക്കു് അഭയപ്രദാനം ചെയ്തു. ഈ വിജയോത്സവത്തിൽ എന്തൊരു പൌരുഷക്കുറവാണു നിനക്കു പറവാനുള്ളതു? നിനക്കു തോന്നിയ തരക്കേടു എന്തായാലും പറഞ്ഞുകേട്ടാൽ കൊള്ളമെന്നുണ്ടു്.

വേദജ്ഞന്മാരായ വിപ്രന്മാരുടെ വിനയപൂർവ്വകമായ ഈ വാക്കു കേട്ടു നകുലം ഉറക്കെയൊന്നു പൊട്ടിച്ചിരിച്ച് അവരോടു പറഞ്ഞു: “ഞാൻ പറഞ്ഞതു പൊളിയാണോ എന്നു നിങ്ങൾ ലേശം ശങ്കിക്കേണ്ട. നാലുനാഴി മലർപ്പൊടികൊണ്ടു നടത്തിയ യജ്ഞത്തിന്റെ മാഹാത്മ്യത്താൽ സകടുംബനായി

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/45&oldid=214068" എന്ന താളിൽനിന്ന് ശേഖരിച്ചത്