സ്വർഗ്ഗം പ്രാപിച്ച ഉഞ്ഛരവൃത്തിയുടെ പാവനചരിതം കവികൾ കെട്ടിച്ചമച്ച ഒരു കഥയല്ല; ഞാൻ കണ്ടനുഭവിച്ച യഥാർത്ഥ സംഭവമാണു്. ആ കഥകൾക്കുവാൻ നിങ്ങൾക്കു കൌതുകമുണ്ടെങ്കിൽ മനസ്സിരുത്തി കേട്ടുകൊള്ളുക. ആ അത്ഭുത ചരിതം മുഴുവൻ കേട്ടു കഴിയുമ്പോൾ എന്റെ ഈ ശരീരത്തിൽ പകുതി പൊന്നായ്തീരുവാനുള്ള കാരണവും നിങ്ങൾക്കു മനസ്സിലാകും” എന്നു പറഞ്ഞു ആ സ്വൎണ്ണക്കീരി മോടിയില്ലാത്ത മഹായജ്ഞത്തിന്റെ വൃത്താന്തം ശ്രദ്ധാപൂർവ്വം ശ്രവിക്കുവാൻ തയ്യാറായ വിപ്രന്മാരോടു വീണ്ടും തുടർന്നു പറഞ്ഞു:__
ധർമ്മങ്ങളുടെ വിളനിലമായ കുരുക്ഷേത്രത്തിൽ ധർമ്മജ്ഞനും ധർമ്മാത്മാവുമായ ഒരു ബ്രാഹ്മണൻ പാർത്തിരുന്നു. അദ്ദേഹത്തിന്നു കുടുംബമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം ധനധാന്യങ്ങൾ സമ്പാദിച്ചു. ശേഖരിക്കുക പതിവുണ്ടായിരുന്നില്ല. പ്രകൃതിയുടെ പ്രസാദത്താൽ പടുമുളയായി മുളച്ചുണ്ടാകുന്ന നെല്ലിൻ കതിരിൽ നിന്നു കൊഴിഞ്ഞുവീഴുന്ന നന്മണികൾ പെറുക്കിയെടുത്തോ ഭിക്ഷാടനംചെയ്യോ ദിവസവൃത്തി കഴിച്ചുകൂട്ടിയിരുന്ന ആ ബ്രാഹ്മണൻ അന്നന്നു ഭക്ഷേണത്തിന്നു വേണ്ടതിലധികം ഒരു നാളും അന്വേഷിച്ചിരു ന്നില്ല. പുണ്യകർമ്മങ്ങൾ ചെയ്യുന്നതിലും ഈശ്വരനെ ഭജിക്കുന്നതിലും താല്‌പൎയ്യമുണ്ടായിരുന്നതിനാൽ വേണ്ടതിലധികം വിത്താൎജ്ജനം ചെയ്തു ആയുസ്സിനെ വൃഥാ വ്യയംചെയ്യാൻ അ