താൾ:Puranakadhakal Part 1 1949.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
38
പുരാണകഥകൾ

വൎഷംചെയ്തു.

യാഗാവസാനത്തിൽ മംഗള സ്നാനം ചെയ്ത ചക്രവർത്തിയെ യാചകന്മാരും സാമന്തഭൂപന്മാരും മററും പ്രശംസിച്ചുകൊണ്ടിരുന്നു. അപ്പോൾ എവിടെ നിന്നോ വന്ന ഒരു നകുലം യാഗം നടന്നിരുന്ന ശാലയിലേയ്ക്കും കടന്നുചെന്നു കുറേനേരം അവിടെയെല്ലാം കിടന്നുരുണ്ടു, ഒടുവിൽ അത്യച്ചമായ സ്വരത്തിൽ, മനുഷ്യർ സംസാരിക്കുംപോലെ, ഇപ്രകാരം പറഞ്ഞു:__ “അല്ലയോ രാജാക്കന്മാരെ, കുരുക്ഷേത്രനിവാസിയും ഉഞ്ഛവൃത്തിയും ആയ ബ്രാഹ്മണൻ ഒരിടങ്ങഴി മലർപ്പൊടികൊണ്ടു ചെയ്തു യജ്ഞത്തിന്നു ശരിയല്ല ഈ കഴിഞ്ഞ യാഗം.”

നകുലത്തിന്റെ ഈ വാക്കുകൾ കേട്ട് ആശ്ചൎയ്യപ്പെട്ടു ബ്രാഹ്മണരെല്ലാം ആ അപമാനകരമായ അപവാദം പുറപ്പെടുവിച്ചത് ആരാണെന്നു അന്വേഷിച്ചപ്പോൾ യാഗശാലയുടെ ഒരു മുക്കിൽ ഒതുങ്ങിക്കിടന്നിരുന്ന കീരിയെ കണ്ടെത്തി. മിനുപ്പേറിയ അതിൻ്റെ മേനിയിലൊരു പകുതി മിന്നുന്ന പൊൻ നിറത്തോടുകൂടിയിരുന്നതു കണ്ടിട്ട് അതു സാധാരണയായ ഒരു കീരിയാവില്ലെന്നു് അവർ ഉറയ്ക്കുകയും യാഗത്തെ നിന്ദിച്ചതും ആ നകുലമാണെന്നു് അറിഞ്ഞു് അതിനോടു ചോദിക്കുക യും ചെയ്തു.

ബ്രാഹ്മണർ__ഹേ നകുലശ്രേഷ്ഠ! ദിവ്യമായ രൂപം ധരിച്ചുംകൊണ്ടു മനുഷ്യനെപ്പോലെ സംസാരിക്കുന്ന നീ ആരാണ്? എവിടെനിന്നാണു നീ വ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/44&oldid=214067" എന്ന താളിൽനിന്ന് ശേഖരിച്ചത്