താൾ:Puranakadhakal Part 1 1949.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
80
പുരാണകഥകൾ

ദുഃഖിതനായ തന്നിൽ ദയയോടുകൂടി, പക്ഷിയാണെങ്കിലും, കാലോചിതം പോലെ പെരുമാറുന്ന പ്രാവിൻറ വിനയത്തോടുകൂടിയ വാക്കുകൾ കേട്ടിട്ടും കൂടി ആ വേടനു വിവേകമുണ്ടായില്ല. അവന്നു് അപ്പോഴും സജീവനെ രക്ഷിപ്പാനുള്ള ആലോചന മാത്രമേ ഉണ്ടായിരുന്നുള്ളൂ. തണുപ്പുകൊണ്ടു സംസാരിപ്പാൻ പ്രയാസപ്പെട്ടും കൊണ്ടു് ആ പാപംചാരൻ പ്രാവിനോടു പതുക്കെ പറഞ്ഞു.

വേടൻ__എനിക്കു തണുപ്പ് സഹിക്കാൻ വയ്യാ. അതിനു വല്ല പരിഹാരവുമുണ്ടാക്കി തരികയാണു ഒന്നാമതായി വേണ്ടതു്.

അതിഥിയുടെ ആവശ്യം മനസ്സിലായ ഉടനെ പ്രാവു കൊക്കുകൊണ്ടു കുറെ ചവററിലകൾ കൊത്തിക്കൊണ്ടുവന്നു കൂട്ടി. എവിടെനിന്നോ കുറച്ചു തിയ്യും വളരെ പണിപ്പെട്ട കൊണ്ടുവന്നു. ഒടുവിൽ അവന്റെ അരികെ തീ കത്തിച്ചുകൊടുത്തിട്ടു പറഞ്ഞു...

കപോതം__ഇനി തണുത്തു ബുദ്ധിമുട്ടേണ്ട. ഇഷ്ടം പോലെ ശരീരമെല്ലാം ചൂടുപിടിപ്പിച്ചുകൊള്ളക.

വേടൻ പതുക്കെ എഴുന്നേററിരുന്നു ദേഹമെല്ലാം ചൂടുപിടിപ്പിച്ചു. തണുപ്പു കഷ്ടിച്ചു മാറിയപ്പോൾ അവൻ തിന്മാൻ വല്ലതും കിട്ടിയാൽ കൊള്ളാമെന്നു പക്ഷിയോടപേക്ഷിച്ചു. നാളെ ഭക്ഷിപ്പാൻ മാൎഗ്ഗമെന്താണെന്നുള്ളതു് ഒരിക്കലും ആലോചിക്കാതെ അപ്പപ്പോൾ വേണ്ടതുമാത്രം തേടിപ്പിടിച്ചുണ്ടാക്കികാ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/36&oldid=214052" എന്ന താളിൽനിന്ന് ശേഖരിച്ചത്