താൾ:Puranakadhakal Part 1 1949.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നന്ദാചരിത്രം
21

ങ്ങളെയാണു കൊന്നിട്ടുളതു! ഞാൻ ചെയ്തിട്ടുള്ള പാപങ്ങളുടെ കണക്കും കടുപ്പവും ആലോചിച്ചാൽ ഏതെല്ലാം നരകങ്ങളിലേയ്ക്കാണു പോകേണ്ടിവരിക എന്നു മനസ്സിലാകുന്നില്ല. അല്ലയോ സത്യവാദിനി, ഈ പാപങ്ങൾ തീരുവാൻ എന്താണു ചെയ്യേണ്ടതു്? അതുംകൂടി ഒന്നുപദേശിച്ചുതരണം. തീൎത്ഥങ്ങളിൽ കുളിക്കുകയോ, തിയ്യിൽച്ചാടിച്ചാവുകയോ, മലമുകളിൽ കയറി കീഴ്പോട്ടു വീണു മരിക്കുകയോ എന്താണു ഞാൻ ചെയ്യേണ്ടതു്?

നന്ദ__അല്ലയോ വ്യാഘ്രരാജ, അങ്ങയുടെ ദയയും ധൎമ്മബുദ്ധിയും ഏറ്റവും പ്രശംസിക്കത്തക്കതുതന്നെ. കൃതയുഗത്തിൽ തപസ്സാണു് എല്ലാറ്റിലും ഉൽകൃഷ്ടമായ ധൎമ്മം. തേത്രായുഗത്തിൽ ജ്ഞാനം കൎമ്മം എന്നിവയും, ദ്വാപരയുഗത്തിൽ യജ്ഞവും പരമധൎമ്മങ്ങളായി പറയപ്പെട്ടിരിക്കുന്നു. കലിയുഗത്തിലാകട്ടെ, ദാനത്തേക്കാൾ വലുതായി മറ്റൊരു ധൎമ്മവുമില്ലെന്നാണു് മഹാന്മാരുടെ മതം. ദാനങ്ങളിലെല്ലാറ്റിലുംവെച്ചു് അഭയപ്രദാനമാണു് ഉത്തമമായി ഉപദേശിക്കപ്പെടുന്നതു്. അഹിംസാവ്രതം കയ്‌ക്കൊണ്ടു പ്രാണിവൎഗ്ഗങ്ങൾക്കെല്ലാം അഭയപ്രദാനം ചെയ്യുന്നവന്നു മോക്ഷം കിട്ടും; സംശയമേ ഇല്ല. മൂന്നുതരത്തിലുള്ള ദുഃഖങ്ങൾക്കൊണ്ടു തപിപ്പിക്കപ്പെട്ട പ്രാണികൾ യോഗവൃക്ഷത്തിന്റെ തണലിനെയാണു തേടിനടക്കു

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/27&oldid=216767" എന്ന താളിൽനിന്ന് ശേഖരിച്ചത്