ന്നതു്. ആ തണൽ അഹിംസയാണു്. കൎമ്മജ്ഞാനങ്ങൾ ആ യോഗവൃക്ഷത്തിന്റെ പുഷ്പങ്ങളും സ്വൎഗ്ഗമോക്ഷങ്ങൾ ഫലങ്ങളുമത്രേ. ഇതാണു ധൎമ്മത്തെപ്പറ്റി ചുരുക്കത്തിൽ ധരിക്കേണ്ടതു്. ഇതെല്ലാം അങ്ങയ്ക്കറിഞ്ഞുകൂടാത്തതല്ല. എങ്കിലും എന്നോടു ചോദിച്ചതിന്നു മറുപടി പറഞ്ഞു എന്നേയുള്ളു.
നരി__അല്ലയോ ശ്രേഷ്ഠയായ ധേനുകേ, പണ്ടൊരിക്കൽ ഒരു മാൻ എന്നെ ശപിക്കുകയുണ്ടായി. അന്നാണു എനിക്കു ഈ വ്യാഘ്രരൂപം കിട്ടിയതു. അതിന്റെ മുമ്പു ഞാനൊരു മനുഷ്യനായിരുന്നു. ആ കഥയെല്ലാം ഞാൻ മറന്നിരിക്കുകയായിരുന്നു. നിന്നെക്കണ്ടു സംഭാഷണംചെയ്തപ്പോൾ എന്റെ പൂൎവ്വവൃത്താന്തമെല്ലാം കുറേശ്ശയായി ഓൎമ്മവരുന്നു. അതുകൊണ്ടു ഞാൻ ഒരു കാൎയ്യംകൂടി ചോദിക്കട്ടെ. നിന്റെ പേരെന്താണെന്നു് പറയണം. ഞാൻ നൂറുകൊല്ലമായി കാത്തിരിക്കുന്നതു, പക്ഷേ നിന്റെ വരവിനെത്തന്നെ ആയിരിക്കാമെന്നു തോന്നുന്നു. |
നന്ദ__എന്റെ പേർ നന്ദ എന്നാണു്. അതെല്ലാമിരിക്കട്ടെ. അങ്ങുന്നു് എന്തിനാണു് ഇങ്ങിനെ വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു സമയം കളയുന്നതു്? ഇനിയെങ്കിലും എന്നെ ഭക്ഷിച്ചു വിശപ്പു ശമിപ്പിക്കരുതെ? നന്ദ എന്ന പരിശുദ്ധമായ പേർ കേട്ടപ്പോഴ |