ണം. നരി എന്നെ കാത്തുകൊണ്ടിരിക്കും. ഞാൻ കാട്ടിലേയ്ക്കു പോകട്ടെ.
നന്ദയുടെ ഈ വാക്കുകൾ കേട്ടു ഉള്ളിലൊതുക്കുവാൻ വയ്യാത്ത വ്യസനത്തോടുകൂടിയ സഖികൾ പറഞ്ഞു.
സഖികൾ__നന്ദേ, ഇതെന്തൊരാശ്ചൎയ്യമാണു്? എന്തൊരു സാഹസമാണു നീ ചെയ്‌വാൻ തുടങ്ങുന്നതു്? നിന്നെപ്പോലെയുള്ള ഒരു വിഡ്ഢിയെ ഞങ്ങൾ കണ്ടിട്ടും കേട്ടിട്ടുമില്ല. സത്യമാണെന്നും പറഞ്ഞു് എന്തെങ്കിലും കാട്ടുകയോ? ഒരു നരിയോടു് ഒരു വാക്കു പറഞ്ഞുപോയി എന്നുള്ള ഒരൊറ്റ കാരണംകൊണ്ടു പ്രിയപുത്രനേയും ഉപേക്ഷിച്ചു ആത്മത്യാഗംചെയ്‌വാൻ പുറപ്പെടുന്നതിൽപരം ഭോഷത്വമെന്താണുള്ളതു്? ആത്മാനാശം നേരിടുമ്പോൾ രക്ഷപ്പെടുവാനായി ചെയ്യുന്ന ശപഥങ്ങളെ അനുഷ്ഠിക്കാതിരുന്നാൽ പാപമില്ലെന്നു് ഋഷികൾകൂടി എത്ര ഗാഥകളിലാണു ഗാനംചെയ്തിട്ടുള്ളതു്? അതൊന്നും നിനക്കു അറിവില്ലേ? |
നന്ദ__മറ്റുള്ളവരുടെ ജീവൻ രക്ഷിപ്പാനായി ആവശ്യമുണ്ടെങ്കിൽ ഞാൻ ഒരു ശപഥത്തെ ലംഘിക്കില്ലെന്നോ ഒരു പൊളിവാക്കു പറയില്ലെന്നോ ഇല്ല. പക്ഷേ എന്റെ പ്രാണന്നുവേണ്ടി അപ്രകാരം ചെയ്‌വാൻ എനിക്കു മനസ്സില്ല. ലോകം മുഴുവനും സത്യത്തിന്മേലാണു് നില്‌ക്കുന്നതു്. കടൽ തിൎത്തികവിഞ്ഞു കരയിലേക്കു കടന്നാൽ പിന്ന |