മാണു്. വലിയ കാടുകളിൽ ഒറ്റയ്ക്കുനിന്നുകൊണ്ടു മേയരുതു്. ഇതെല്ലാമാണു് എനിക്ക് നിന്നോടു പറയുവാനുള്ളതു്. ഇതിനെ അനുസരിച്ചു നടക്കുകമാത്രമേ നീ ചെയ്യേണ്ടതുള്ളു. പിന്നെ വരുന്നതെല്ലാം വിശ്വവിധാതാവിന്റെ വിധിയാണെന്നു വിചാരിച്ചുകൊള്ളുക. ആപത്തും മരണവും ജീവികൾക്കെല്ലാം ഉണ്ടാകുന്നതാണു്. അവയെ ആൎക്കും തടുപ്പാൻ കഴിയില്ല. അവയെ താൻ തന്നെ വരുത്തിക്കൂട്ടാതിരിപ്പാനുള്ള വഴിയാണു ഞാനിപ്പോൾ നിനക്കുപദേശിച്ചതു്. അതു കേട്ടു നടക്കുക. മകനെ, നീ ദുഃഖിച്ചിട്ടാവശ്യമില്ല. ഞാൻ പോയി എന്റെ പ്രതിജ്ഞയെ നടത്തി സത്യത്തെ രക്ഷിക്കട്ടെ.
ഇപ്രകാരം ഉപദേശിച്ചു കുട്ടിയെ സ്നേഹത്തോടുകൂടി നക്കിക്കൊണ്ടു നന്ദ വ്യസനം നിമിത്തം കുറേ നേരം നിലവിളിച്ചു. അതിൻ്റെശേഷം ആ സാധുപ്പശു കൂട്ടുകാരോടും യാത്രപറയുവാൻ പോയി. അവയുടെ അടുക്കൽ ചെന്നുനിന്നുംകൊണ്ടു് അതു പറഞ്ഞു.
നന്ദ__നിങ്ങളെല്ലാവരും എന്റെ കുട്ടിയെക്കാത്തു കൊള്ളണം. ഞാൻ അതിനെ അനാഥയായി വിട്ടുപോവാൻ ഭാവിക്കയാണു്. അറിവില്ലായ്മനിമിത്തം എനിക്കു് ഈ ആപത്തുവന്നുപിണഞ്ഞു. എന്റെ പുത്രനെങ്കിലും ഈ മാതിരി അപകടത്തിൽപെടാതിരിപ്പാൻ നിങ്ങൾ കഴിയുന്നത്ര ശ്രമിക്ക |