താൾ:Puranakadhakal Part 1 1949.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
8‌
‌പുരാണകഥകൾ

സംഭവിക്കുന്നതിൽ വലിയ വ്യസനമൊന്നുമില്ല. പക്ഷേ, എനിക്കു ഒരു കുട്ടിയുണ്ട്. അതിന്നു വയസ്സു തികഞ്ഞിട്ടുകൂടിയില്ല. മുലകുടിച്ചു ജീവിക്കുന്ന ആ ബാലൻ പുല്ലുകൊടുത്താൽ നാറ്റിനോക്കുകപോലും പതിവില്ല. അതിനെ പുറത്തേയ്ക്കു വിട്ടയയ്ക്കാതെ ഗോപാലന്മാർ തൊഴുത്തിൽ കെട്ടിയിട്ടിരിക്കുകയാണു്. വൈകുന്നേരമാകുമ്പോഴയ്ക്കും വിശന്നു അലഞ്ഞ ആ ബാലവത്സം തള്ള വരുന്നുണ്ടോ എന്നു നോക്കിക്കൊണ്ടു കാത്തിരിക്കും. ആ കുട്ടിയുടെ സ്ഥിതി ഓൎക്കുമ്പോൾ എന്റെ ഹൃദയം പൊട്ടുന്നു. തണ്ണീർ തൊട്ടുനോക്കാത്ത ആ കുട്ടി ദാഹംകൊണ്ടു മറ്റു പശുക്കളുടെ കൂട്ടത്തിൽ തള്ളയെ കാണാതിരുന്നാൽ എന്തൊരു ദുഃഖമാണ് ആ പാവത്തിനുണ്ടാവുക! അവിടുത്തെ കൈകൊണ്ടു മരണമേല്‌ക്കുന്നതിനു മുമ്പായി ഒരു പ്രാവശ്യമെങ്കിലും ആ പ്രിയപുത്രന്നു മുലകൊടുത്താൽകൊള്ളാമെന്നു എനിക്കു ആഗ്രഹമുണ്ടു്. ദയവുചെയ്തു് ആ മോഹം സാധിപ്പിച്ചുതന്നാൽ നന്നു്. എന്റെ ഏകപുത്രനായ ആ കുട്ടിയെ ഒരേ ഒരു പ്രാവശ്യം കുടിപ്പിച്ചു് അതിനെ എന്റെ സഖിമാരുടെ കൈവശം ഏല്പിച്ചു യാത്ര പറഞ്ഞു പോരുവാൻ അനുവദിക്കണം. അതിന്റെ ശേഷം എന്നെ ഇഷ്ടംപോലെ കൊല്ലുന്നതിലും തിന്നുന്നതിലും എനിക്കും യാതൊരു ദുഃഖവുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/14&oldid=216753" എന്ന താളിൽനിന്ന് ശേഖരിച്ചത്