പിരിഞ്ഞു ജീവിച്ചിരിക്കേണ്ടിവരുന്നതിൽ ഉണ്ടാകാവുന്ന കഷ്ടപ്പാടുകളെ ആലോചിച്ചു പുത്രവത്സലയായ നന്ദ നിലവിളിച്ചുതുടങ്ങി. അതിന്റെ വ്യസനം കണ്ടിട്ടു നരി ചോദിച്ചു.
നരി__“നീ എന്തിനാണു വെറുതെ കരയുന്നതു്? എന്റെ കയ്യിൽ അകപ്പെട്ടുപോയ നിന്നെ ഏതുവിധത്തിലും ഞാൻ കൊല്ലാതെ വിടുകയില്ല. നീ ചിരിച്ചാലും കരഞ്ഞാലും ഫലം ഒന്നുതന്നെ.” എന്നിങ്ങിനെ പറഞ്ഞു് അതിനോടു വീണ്ടും ചോദിച്ചു. “എന്തിനായിട്ടാണു നീ ദുഃഖിക്കുന്നതു്, അതൊന്നു പറഞ്ഞുകേൾക്കട്ടെ.” |
നരിയുടെ ദയാലുത്വം കണ്ടപ്പോൾ നന്ദയ്ക്കു പുത്രദൎശനത്തിലുള്ള ആശ അധികമായി. ഒരു സമയം ഒരിക്കൽകൂടി അതിന്റെ കുട്ടിയെ കാണ്മാനുള്ള ഭാഗ്യം ഉണ്ടായേയ്ക്കാമെന്നു് അതിന്നു തോന്നി. അതുകൊണ്ടു നന്ദ വളരെ താഴ്മയോടുകൂടി ആവ്യാഘ്രരാജനോടു പറഞ്ഞു.
നന്ദ__അല്ലയോ വ്യാഘ്രരാജ, അവിടുന്നു പറഞ്ഞതു വളരെ ശരിയാണ്. അവിടുത്തെ ദൃഷ്ടിയിൽ അകപ്പെട്ടവൎക്കു മരണമല്ലാതെ മറ്റൊരു ഗതിയുമില്ല. അതറിഞ്ഞുകൊണ്ടിരുന്നിട്ടും ഞാൻ വ്യസനികുന്നതു് എന്റെ ജീവനാശത്തെപ്പററിയല്ല. ജനിച്ചവൎക്കെല്ലാം നിശ്ചയമായും മരണമുള്ളതുകൊണ്ടു് ഒരു നാളല്ലെങ്കിൽ മറ്റൊരുനാൾ എനിക്കും മരണം ഉണ്ടാകുന്നതാണു്. അതു ഇന്നു |