താൾ:Priyadarshika - Harshan 1901.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

താളത്തിൽനിന്നു വിഷവൈദ്യം പഠിച്ചിട്ടുള്ള ആര്യ്യപുത്രൻ ഇതിന്നു സമർത്ഥനാണ്. (മനോരമ പോയി). (അനന്തരം മനോരമ താങ്ങിപ്പിടിച്ചുകൊണ്ടു വിഷം ബാധിച്ചതായി നടിച്ചുകൊണ്ടുള്ള ആരണ്യക പ്രവേശി ക്കുന്നു). ആരണ്യക - അല്ലേ മനോരമേ! എന്തിനാണ് എന്നെ ഇരുട്ടത്തേക്കു കൊണ്ടുപോകുന്നത്?. മനോരമ - (വിഷാദത്തോടേ) അയ്യയ്യോ! കഷ്ടം കഷ്ടം! ഇവളുടെ കണ്ണിൽകൂടി വിഷം കയറി പ്പോയല്ലൊ. (വാസവദത്തയെ നോക്കീട്ട്) ഭട്ടിനീ! വേഗം രക്ഷിക്കണേ. വേഗം രക്ഷിക്കണേ. ഇവൾക്കു വിഷം വല്ലാതെ കയറിയിരിക്കുന്നു. വാസവദത്ത - (സംഭ്രമത്തോടെ രാജാവിന്റെ കൈക്കു പിടിച്ച്) ആർയ്യപുത്രാ! എഴുനിൽക്കു. എഴുനില്ക്കു. ഈ പാവം മരിക്കാറായിരിക്കുന്നുവല്ലൊ. (എല്ലാവരും കാണുന്നു). കഞ്ചുകി - (നോക്കീട്ടു) ഇവളെന്റെ രാജപുത്രിയായ പ്രിയദർശികയെപോലെ തന്നെ യിരിക്കുന്നുവല്ലൊ. (വാസവദത്തയോടായിട്ട്) ഈ കന്യക എവിടുന്നാണ്? വാസവദത്ത - ആര്യ്യാ! വിന്ധ്യകേതുവിന്റെ മകളാണ്. അദ്ദേഹത്തെ സംഹരിച്ചു വിജയസേനൻ കൂട്ടികൊണ്ടു വന്നതാണ്.

കഞ്ചുകി - അദ്ദേഹത്തിന്ന് എന്തു പുത്രി! ഇവളെന്റെ രാജപുത്രി തന്നെയാണ്. നിർഭാഗ്യവാനായ ഞാൻ അയ്യോ! ഹതനായേ. (നിലത്തു വീണ എഴുനീറ്റിട്ട്) രാജപുത്രീ! ഇവളിവിടുത്തെ സോദരിയായ പ്രിയദർശികയാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/64&oldid=217184" എന്ന താളിൽനിന്ന് ശേഖരിച്ചത്